Wednesday, February 20, 2008
ഭ്രാന്തു പറയുകയല്ല!
പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...
കൂട്ടിയിടിക്കാനൊരുമ്പെട്ട
രണ്ടു വേഗതകള്‍ക്കിടയില്‍
മുറിച്ചുകടക്കുന്നതിനിടെ
പെട്ടുപോയൊരു നിശ്ചലത;
ആഞ്ഞുചവിട്ടിയതിന്റെ
സ്തോഭങ്ങള്‍ ഞെളിപിരിഞ്ഞെണീറ്റ്
തല്ലാനും ചീത്തപറയാനുമടുക്കുമ്പോള്‍
പറയാനൊന്നുണ്ട്
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”
കിട്ടാനുള്ളതൊക്കെ
കൊട്ടക്കണക്കിനു വാങ്ങി
സൈഡുബഞ്ചില്‍ പോയിരുന്ന്
മോങ്ങുന്ന പുഞ്ചിരി
ഒരു കവിതയാണെന്ന്
തിരിച്ചറിയാത്തവരാണ്
ചങ്ങലയുമായി വരുന്നത്!
Subscribe to:
Post Comments (Atom)
18 comments:
വിശേഷണങ്ങളൊന്നും തികയുന്നില്ലല്ലോ ഈ കവിതക്ക്.
വേദന മാറാന്‍ തന്ന മരുന്ന് ശ്വസിച്ച് മുറിഞ്ഞു തുടങ്ങിയ കാഴ്ചകളെ ഒരു പ്രതലമുള്ള കടലാസിനെ ചുരുട്ടികൂട്ടിയെറിയുമ്പോള് ഒരു പാട് പ്രതലങ്ങളാകുന്ന പോലെ ഏകമാനമായ എന്റെ കാഴ്ചയിതാ ബഹുര്മാനമാകുന്നല്ലൊ എന്ന് ഓര്‍ത്ത് പകുതിബോധത്തില്‍ ചിരിക്കാനും ഈ ഭ്രാന്ത് തന്നെ വേണമല്ലേ!
കവികുലം
കൂവിയാര്‍ത്തു വരുന്നുണ്ട്..
ഹഹ. കലക്കിയല്ലോ മാഷേ.
“പൊറുക്കണം ഞാനൊരു
കവിയാണ്, സ്വപ്നജീവിയാണ് !”
:)
പിന്തിരിഞ്ഞു പടികയറുന്നവന്‍,
കണ്ണുതുറന്ന് ഉറങ്ങുന്നവന്,
തലമറന്ന് പാമോയില്‍
തേക്കുന്നവന്‍,
ഇങ്ങനെയൊക്കെ
വിശേഷിപ്പിച്ചോളൂ...
എന്നാലും ഞാന്‍ പറയും...
"പൊറുക്കണം ഇത് അടിപൊളിയാണ്"
ചങ്ങലയുമായി വരുന്നവര്‍ക്ക് കുഞ്ഞുകുട്ടി പരാതീനങ്ങള്‍ ഉണ്ടാകാം,
അവരുടെ കുരുന്നുകളുടെ ഭാവിയില്‍ വ്യാകുലതയും. പിന്നെ വേഗതയുടെ കറുത്ത റോഡില്‍ കവിതകളേക്കാള്‍ ചൂടു പകരാനാവുക ചുടു രക്തത്തിനാകും.
ഇഷ്ടമായ്
:)
ഉപാസന
തല്ലാനും ചീത്തപറയാനും ചങ്ങലയുമായി വരാനുമൊന്നും ഞാനില്ല!പറഞ്ഞതൊക്കെ സത്യം തന്നെ. പക്ഷെ, ഞാനും ഭ്രാന്തു പറയുകയല്ല... “പൊട്ടക്കലത്തില്‍” ഇതിനുമുന്‍പ് കണ്ടിട്ടുള്ള അത്രയും പോരാ...
രണ്ടുവേഗതകള്ക്കിടയില്പ്പെട്ടുപോയൊരു നിശ്ചലത, മോങ്ങുന്ന പുഞ്ചിരിയാണു കവിത. കൊള്ളാം വല്ലാത്ത ഒരു ആത്മോപാലംഭം. ഇതിങ്ങനെ തന്നെ നിലനില്‍ക്കുമോ ഇതേ പുഞ്ചിരി മറ്റെന്തോ ഒക്കെയായി ലേലത്തില്‍ പോകുന്നു എന്നറിയുമ്പോള്‍ പറയില്ലേ “ഞാനാണ് ഈ ലോകത്തിന്റെ കേന്ദ്രം എന്ന്, എന്നെ ചുറ്റിയാണ് ഗ്രഹങ്ങളാകാശത്തില് അങ്ങനെ.... എന്ന് ”..? ആള്‍ക്കൂട്ടം ചങ്ങലയുമായി വരുന്നത് അതറിയാവുന്നതു കൊണ്ടാണ്. അവര്‍ക്കറിയാം ഈ തുടക്കം എങ്ങോട്ടേയ്ക്കാണെന്ന്... അപ്പോള്‍ ആരുടെ കുറ്റം?
:-)
:-)
:) ഇഷ്ടമായി..
കവിത ഇഷ്ടമായി...
താഴേക്കു വരുന്ന വഴി വെള്ളെഴുത്തു പറഞ്ഞതു കണ്ടു. അതൊരു വല്ലാത്ത ട്വിസ്റ്റാണെന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എവിടെയൊടുങ്ങുമെന്നറിയില്ല. എന്നാലും, കുറ്റം ആരുടെ?
നല്ല കവിത
ഇങ്ങനെയും ഒരു കവി ജന്മം... അല്ലേ..
കവിത നന്നായി..
നല്ല അസ്സല് കവി(ത)
ചവിട്ടി തകര്‍ത്ത് കളഞ്ഞു
വല്യമ്മായി;
ആ വിശേഷണം തകര്‍ത്തു.
ഒരുപാടിഷ്ടമായി.
നന്ദി.........:)
ഭൂമിപുത്രി;
കവികുലം കൂവിയാര്‍ത്തു, വന്നുകാണണം!
നന്ദി:)
ശ്രീയേ....;
വളരെ നന്ദി.
:)
ചിതല്;
പൊറുത്തു
നന്ദി. സന്തോഷം
:)
സനാതനന് മാഷ്....
:) നന്ദി
ഫസല്‍....
നിങ്ങള്‍ പറഞ്ഞത് ശരി.
ഞാന്‍ പറഞ്ഞതില്‍ കവിത ഉള്ളിലൊരു തരി.
അനുഭവത്തിന്റെ നേര്‍ത്തൊരു തരിപ്പ്.
:)
അഭിപ്രായത്തിനു വളരെ നന്ദി.
ഉപാസന;
വളരെ സന്തോഷം.
:)
ടീന;
പൊട്ടക്കലത്തില്‍ ഇതിനു മുന്‍പ് കണ്ടത്.....!?
തട്ടിച്ചു നോക്കാന്‍ ഞാന്‍ അശക്തനാണല്ലോ.....
അപ്പോള്‍. അഭിപ്രായം വിലയേറിയതെന്ന് സ്വീകരിക്കുന്നു.
ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമെന്ന ആശ്വാസത്തോടെ
ഞാനീ കവിതയില്‍ പണ്ടേ നഷ്ടപ്പെട്ടതായിരുന്നെന്ന്
ഒരിക്കല്‍കൂടി.....
"ഭ്രാന്തു പറയുകയല്ല!" :)
വെള്ളെഴുത്തേ;
വലയ്ക്കുന്ന ചോദ്യമേ.....
എന്നാലും ചിന്തിപ്പിച്ചു കളഞ്ഞില്ലേ..!
സ്വപ്നം കണ്ടാലും കണികണ്ടാലും കുറ്റം പറഞ്ഞാലും
ആദ്യമായാലും അവസാനമായലും കവിത അവനവനിലെ
ഉന്മാദത്തെ പ്രഘോഷിച്ചുകൊണ്ടേയിരിക്കുമെന്നതില്
യുദ്ധമുണ്ടാകണമേ.....
ആരാന്റമ്മയ്ക്കായാലും ഭ്രാന്തു പിടിക്കണമേ....
എനിക്കു കവിതയെഴുതാനാവണമേ! എന്നും.
വളരെ നന്ദി....സന്തോഷം.
:)
ശ്രീല്ലഭന്;
നന്ദി
:)
പാമരന്
നന്ദി. സന്തോഷം.
:)
മിനീസ്;
'കുറ്റം' ആരുടേതുമല്ല.
ചെയ്യുന്നവനാലും ഏല്ക്കുന്നവനാലും പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു വാക്കു മാത്രം!
നന്ദി... സന്തോഷം.
:)
പ്രിയ;
നന്ദി :)
നിലാവര്‍ നിസ;
തിരുത്ത്:- ആദ്യം 'ഇങ്ങനൊരു ജന്മം!' പിന്നെ മാത്രം കവി! :)
സന്തോഷം. നന്ദി. :)
നജീം മാഷ്;
വളരെ നന്ദി. സന്തോഷം.
:)
ദീപു....
ഹമ്മേ! ചവിട്ടി തകര്‍ത്തുകളഞ്ഞു.
വളരെ നന്ദി സുഹൃത്തേ....
:)
Post a Comment