Wednesday, February 27, 2008

ആദ്യരാത്രി (ആലാപനം)








Powered by Podbean.com



ഇതൊരു പരീക്ഷണമാണ്. എന്റേതായ പരിമിതിക്കുള്ളില്‍ നിന്ന് അതിന്റേതായ ഇടര്‍ച്ചയോടെ, പതര്‍‌ച്ചയോടെ.....!
കവിത വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെ.

6 comments:

ശ്രീ said...

പരീക്ഷണം ധൈര്യമായി തുടരാം മാഷേ.

പിന്നെ, വരികള്‍ക്ക് ലിങ്ക് കൊടുക്കുന്നതിനു പകരം വരികള്‍ മുഴുവനായി ഇവിടെ തന്നെ പോസ്റ്റ് ചെയ്തു കൂടേ?
:)

അഭിലാഷങ്ങള്‍ said...

എനിക്ക് ഇഷ്ടമായി..

കവിത നന്നായി അവതരിപ്പിച്ചു.

കവിതാ‍ലാപനത്തിന്റെ വിവിധ ഡയമന്‍ഷന്‍സ് കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു. ശ്രീ മുകളില്‍ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്. ഇത് പോലുള്ള പോഡ്കാസ്റ്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ആഡിയോ പ്ലയറിന്റെ താഴെത്തന്നെ വരികള്‍ ഇടുന്നതാണ് അതിന്റെയൊരു രീതി. വരികള്‍ വായിച്ചോണ്ട് കവിതകേള്‍ക്കാനിഷ്ടപ്പെടുന്ന എന്നേ പോലുള്ളവര്‍ക്ക് അത് ഉപകാരപ്രദമാവും.

അപ്പോ അടുത്ത പോസ്റ്റ് പോരട്ടേ..

:-)

ഫസല്‍ ബിനാലി.. said...

മുകളില്‍ സൂചിപ്പിച്ച രണ്ട് അഭിപ്രായം തന്നെ എന്‍റെതും
ആശംസകള്‍

നിലാവര്‍ നിസ said...

അല്പം ഇടര്‍ച്ചയും പതര്‍ച്ചയും കവിതയ്ക്ക് ആസ്വാദ്യത കൂട്ടില്ലേ.. നല്ല അവതരണം..

ഗീത said...

ഇടര്‍ച്ചയും പതര്‍ച്ചയുമൊന്നുമില്ല, ജ്യോനവന്‍. ആലാപനം കൊള്ളാം.
സ്വന്തം കവിതയായതിന്റെ ആത്മവിശ്വാസവും ഉണ്ട്.

ജ്യോനവന്‍ said...

ശ്രീ......
ഗ്രീന്‍ സിഗ്നല്‍ തന്നതിനും ആദ്യകമന്റിനും ഗൈഡന്‍സിനും നന്ദി.
കവിത മുന്‍പ് പ്രസിദ്ധീകരിച്ചിരുന്നതിനാല്‍ ലിങ്കു മതിയെന്നു കരുതി.
മാത്രമല്ല വേണ്ടവര്‍ക്ക് 'ന്യൂ വിന്‍ഡോ' ഓപ്ഷന്‍ ഉപയോഗിക്കാമല്ലോ
എന്നും കരുതി.
:)

അഭിലാഷങ്ങള്‍....
താങ്കള്‍ പറഞ്ഞപ്പോഴാണ് ശ്വാസം നേരെ വീണത്.
ഇത് കേള്‍ക്കാനാവുന്നുണ്ടോയെന്ന് ശ്രീയുടെ കമന്റില്‍ നിന്നും വ്യക്തമായിരുന്നില്ല.
താങ്കളൊരു മികച്ച ഗായകനാണെന്ന തിരിച്ചറിവുകൂടിയായപ്പോള്‍ അത്രമേല്‍ സന്തോഷം.
വളരെ നന്ദി
:)

ഫസല്‍.......
മുകളില്‍ പറഞ്ഞതു മാത്രമല്ല.
സ്നേഹവും
:)

നിലാവര്‍ നിസ.......
(ഇടര്‍‍ച്ചയും പതര്‍ച്ചയും ഒളിച്ചു വെക്കാനറിയാതെ കവിത, ഞാന്‍!)
വളരെയധികം സന്തോഷം. നന്ദി
:)

ഗീതാഗീതികള്‍.......
സ്വന്തം കവിതയാണെന്നതു മാത്രമാണ് ഈ സാഹസത്തിനുള്ള പ്രേരണ!
എന്റെ ആത്മ‌വിശ്വാസത്തിന് ഒരുപിടി വാക്കുകള്‍ കൂടി കൂട്ടുതന്നതനും കേട്ടതിനുപുറമേ
നന്ദിയും സന്തോഷവും.
:)