Saturday, April 5, 2008

ഞാനിനി നിന്നോട് മിണ്ടില്ല.


ഉപ്പിലിട്ടിരുന്നിട്ടു-
മിത്രനാളൊട്ടു
തൊട്ടുകൂട്ടുവാനേകാ-
തെന്റെ കൈവിരല്‍
തുമ്പു കോറി-
വരഞ്ഞൊരു
പൊതികെട്ടി,
നീയൊരു കടലിനെ
കവിള്‍കൊണ്ടു
നടന്നില്ലേ?
കരിനീല കണ്ടതില്‍
കരളുരുകി
കരയിളകി
കാല്‍ വഴുതി വീണതില്‍
കണ്ണാടി, ഞാനതില്‍
ചിതറിക്കിടക്കുന്നു.

ചതിയല്ലേ..?
ഞാനിനി
നിന്നോട് മിണ്ടില്ല.

6 comments:

സുനീഷ് said...

ചതി തന്നെ... ഞാനുമിനി മിണ്ടില്ല... മിണ്ടാനിനി ഞാനില്ല.
കരിനീല കണ്ടതില്‍
കരളുരുകി
കരയിളകി
കാല്‍ വഴുതി വീണതില്‍
കണ്ണാടി, ഞാനതില്‍
ചിതറിക്കിടക്കുന്നു.

കവിത... നന്ദി.

Sanal Kumar Sasidharan said...

ചതി കൊടും ചതി..

പാമരന്‍ said...

നീയൊരു കടലിനെ
കവിള്‍കൊണ്ടു
നടന്നില്ലേ?

കണ്ണാടി, ഞാനതില്‍
ചിതറിക്കിടക്കുന്നു.

ഞാന്‍ മുണ്ടും...

ദിലീപ് വിശ്വനാഥ് said...

ചതി, കൊടും ചതി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെ പറയരുത്...

aneeshans said...

നല്ല എഴുത്ത്. തെളിമയാര്‍ന്നതും.