Monday, July 14, 2008
മൂന്നു കവിതകള്‍
കരുണാലയം
ചാരപ്പാത്രത്തില്‍
കഴിയുമ്പോള്‍
നിന്റെ ഫ്രഞ്ചുമ്മകളല്ല
കൂരിരുട്ടിലെ
നിന്റെ ദന്തഗോപുരമല്ല
കത്തിത്തീര്‍ന്ന
എന്റെ ജീവിതമല്ല.
ഒരുഗതീം പരഗതീം
ഇല്ലാതായ എന്നോട്
ആരേലും എച്ചിത്തരം
കാട്ടുമോ എന്നൊരു
ഭയം മാത്രം.!
ഇപ്പോള്‍ നഗരം
വന്നുപോയ
ഓരോ പപ്പടത്തിലും
അമിതാവേശം കാട്ടി
വമ്പു പോയി
മക്കനാകുമ്പോള്‍
ഊണടുത്തതും
പൊട്ടിത്തകര്‍ന്ന്
ഒടുങ്ങിപ്പോയ
പപ്പടങ്ങള്‍ക്ക്
എണ്ണക്കാലം
തിള എന്ന നാഗരികത.
ഓസുവണ്ടി
വളച്ചാല്‍ വളയും
ഒരു കമ്പുകഷണം
കുത്തിക്കേറ്റിയാല്‍
വണ്ടിയാകും
തല്ലുകൊള്ളും
ഓടും
തളര്‍ന്നുവീണെവിടെയേലും
കിടക്കുമ്പോള്‍
ഉള്ളിലൊരു
ജലപ്പെരുക്കം
നിറഞ്ഞൊഴുകിയ നിനവുകള്‍.
പൊട്ടിപ്പൊളിഞ്ഞതോ
തുളവീണതോ
ചീറ്റിപ്പോയതോ
വീട്ടില്‍ നിന്നും
മുറിച്ചുമാറ്റപ്പെടാന്‍
ഞാനിപ്പഴും
അറ്റങ്ങള്‍ കൂട്ടിമുട്ടാതിങ്ങനെ.
Subscribe to:
Post Comments (Atom)
8 comments:
ഞാനും അറ്റങ്ങള്‍ കൂട്ടിമുട്ടാതിങ്ങനെ.....
വിഭചിക്കപ്പെടുബോള്‍ അറ്റുപോവുന്നത്
നന്നായെഴുതി
വന്നു അല്ലേ..
പൊട്ടിപ്പൊളിഞ്ഞതോ
തുളവീണതോ
ചീറ്റിപ്പോയതോ
വീട്ടില്‍ നിന്നും
മുറിച്ചുമാറ്റപ്പെടാന്‍
ഞാനിപ്പഴും
അറ്റങ്ങള്‍ കൂട്ടിമുട്ടാതിങ്ങനെ.
ദൈവമേ..ഇതിനെയാണല്ലൊ നീ ഒരു നിര്‍ത്തലില്‍ ഒടുക്കാനാഞ്ഞത്!
കവിതക്കലം
തിളയ്ക്കുന്നു ജ്യോനവാ...
ഹെന്തൊരു ചിന്തകള്‍! ഓസിനാണ് ആഴക്കൂടുതല്‍ എന്നു തോന്നി.
:)
ഇനി ഒരുപക്ഷെ, ഓസുകള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നുണ്ടാകുമോ? :)
അഥവാ ഉണ്ടെങ്കില്‍ തന്നെ,
ജലം നിറഞ്ഞൊഴുകുന്ന ഓസുകളേക്കാള്‍ ആത്മസംതൃപ്തി അനുഭവിക്കുന്നത്
തുളവീണതെങ്കിലും, വീട്ടില്‍ നിന്നും
മുറിച്ചു മാറ്റപ്പെട്ട വണ്ടി ഓസുകള്‍ തന്നെയാവും...
തല്ലുകൊണ്ടാലും, ഓടിത്തളര്‍ന്നാലും മുറിച്ചുമാറ്റപ്പെട്ട അറ്റങ്ങള്‍ കൂട്ടിമുട്ടിയതിന്റെ ഒരു പൂര്‍ണ്ണത...
കരുണാലയം തകര്‍പ്പന്‍
Post a Comment