Monday, October 27, 2008

അപരന്‍

മുടിച്ചോടിളക്കി നഖങ്ങള്‍
തലയോടിന്‍ വിള്ളലിലേയ്ക്ക് വിരലുകള്‍
തലനിറച്ചും പത്തി
ഹൃദയത്തില്‍ നിന്നൊരു കരം
വേരുപോലെ പടര്‍ന്ന് ശരീരം

നിലവിളിക്കുകയായിരുന്നു
അപ്പോള്‍;
മുങ്ങിത്താഴുകയായിരുന്നു
ഉറഞ്ഞുറഞ്ഞ്
തിക്കുമുട്ടി
മുളയ്ക്കുകയായിരുന്നു!

തലകുനിച്ചുനോക്കുമ്പോള്‍
ഞാന്‍ നഗ്നനാണ്.
തെരുവില്‍ ഒരുപറ്റം
ആളുകള്‍ക്കു മുന്‍പില്‍
ഇളിഭ്യനായി നില്‍ക്കുമ്പോള്‍
ഞാന്‍ പോത്തിയ
കൈകള്‍ക്കുമേലെ
പൊക്കിള്‍കുഴി തുളച്ച്
ഇഴഞ്ഞുവന്ന അവന്റെ കൈ!

10 comments:

ജ്യോനവന്‍ said...

ഒരു ദുസ്സ്വപ്നം

Mahi said...

ദാലിയുടെ ചിത്രം പോലുണ്ട്

പാമരന്‍ said...

ugran swapnam. njaanenna njaanum njaan poththippidikkunna ente ullile njaanum..

jaideep said...

കൈകള്‍ക്കുമേലെ
പൊക്കിള്‍കുഴി തുളച്ച്
ഇഴഞ്ഞുവന്ന അവന്റെ കൈ!

മനക്കണ്ണുതുളച്ചുകയറുന്ന “അവന്റെ“ കവിത. :) സുന്ദരം

കഥാകാരന്‍ said...

മണ്ടന്‍ ഞാന്‍ ...ഒന്നും മനസ്സിലായില്ല..... :(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദു:സ്വപ്നം കണ്ടതും പോരാ , അത് വിളിച്ച് പറയുന്നോ

ചന്ദ്രകാന്തം said...

ഇതിനെ 'ദു'സ്വപ്നമെന്നു വിളിയ്ക്കല്ലേ..
ഉള്ളില്‍ അലഞ്ഞുനടക്കുന്ന ചിത്രങ്ങളുടെ പുറത്തിറങ്ങല്‍.. നന്നായിട്ടുണ്ട്‌.

Jayasree Lakshmy Kumar said...

‘എന്റെ’ ഉള്ളിലെ ‘അപരൻ’ കൊള്ളാം

തണല്‍ said...

വല്ലാത്തൊരു ചിത്രം തന്നെ ജ്യോനവാ...

:)

വിജയലക്ഷ്മി said...

nannaayirikkunnu...