Thursday, December 18, 2008

പല്ലിക്കാട്ടം


പെറ്റുവീണപ്പഴേ
വെള്ളക്കാരന്റെ തല
കാപ്പിരിയുടെ ഉടല്‍
ക്ഷുദ്ര പ്രാണികളെ
അരച്ചുകുറുക്കിയെടുത്ത
മൃഗപക്വത!

മരിച്ചുകിടക്കുയാണെന്ന്
ആരുകണ്ടാലും പറയില്ല.
എന്റെ കിടക്കവിരിയില്‍
നിന്നും കുടഞ്ഞെറിഞ്ഞു
കളയവെ നിന്നെ
അമേരിക്കാ അമേരിക്കാ
എന്നു വിളിച്ചോട്ടേ?

16 comments:

Unknown said...

കൊള്ളാം.... പല്ലിക്കാട്ടം!!!!!

പാമരന്‍ said...

ബിംബങ്ങളെ ആക്രമിക്കരുതു പൊട്ടക്കലമേ :)

ഗുപ്തന്‍ said...

ഹഹഹ...

പറയാന്‍ ഉദ്ദേശിച്ചകാര്യം പാമരന്‍ പറഞ്ഞു

Mahi said...

പല്ലിക്കാട്ടത്തിനേയും വെറുതെ വിടില്ല അല്ലെടാ വിപ്ലവമെ

ജ്യോനവന്‍ said...

പാമര ഗുപ്താ
ഗുപ്ത പാമരാ
എന്നെയങ്ങ് കൊല്ല് മാഷേ
ആ 'ബിംബ'ത്തെ കുറഞ്ഞപക്ഷം എന്നില്‍ നിന്നെങ്കിലും വകവരുത്തി.
ഹാഹാ‌ഹ :):):):)



രണ്‍ജിത്ത്........:)
മഹി.....അയ്യോ! ‌-:)

Rare Rose said...

എന്റമ്മേ...ചിന്ത പോകുന്ന വഴിയേ...ഒരു പാവം പല്ലിക്കാട്ടത്തിനെ ഇങ്ങനെ സൂക്ഷ്മദര്‍ശനം നടത്തി ഇങ്ങനെയാക്കീ ല്ലോ..സമ്മതിച്ചിരിക്കുന്നു ട്ടോ..:)

ശ്രീ said...

ഹ ഹ. അമേരിയ്ക്കയെ വിളിയ്ക്കാന്‍ പറ്റിയ പേര്.

ശ്രീവല്ലഭന്‍. said...

പല പ്രാവശ്യം വായിച്ചപ്പോഴാ കത്തിയത്! കമന്റുകളും സഹായിച്ചു!
നല്ല ആശയം. :-)

കുഞ്ഞിക്കിളി said...

പല പ്രാവശ്യം വായിച്ചിട്ടും മനസിലായില്ല ആ അമേരിക്ക എന്താന്ന്! :(
ആ സൂക്ഷ്മ വീക്ഷണം ഇഷ്ടപ്പെട്ടു

പകല്‍കിനാവന്‍ | daYdreaMer said...

തിന്നു നോക്കിയാലെ അറിയൂ ..
ഇതു പുളിക്കുമോ മധുരിക്കുമോ എന്ന് ...
പല്ലിക്കാട്ടം കലക്കി...

തണല്‍ said...

എന്തെല്ലാം കാണാനും കേള്‍ക്കാനും ബാക്കികിടക്കുന്നെന്റമ്മോ..
:)

സജീവ് കടവനാട് said...

നന്നായി ഡെറ്റോളിട്ടു കഴികിക്കോളൂ, ഉറക്കമാന്ദ്യം വരാന്‍ സാധ്യതയുണ്ട്.

Jayasree Lakshmy Kumar said...

പല്ലിക്കാട്ടനിരീക്ഷണം നന്നായിരിക്കുന്നു

TURNING IN said...

കവിതയുണ്ട അതിൽ, നന്നായി

സു | Su said...

പല്ലിക്കാട്ടത്തിൽനിന്നും കവിത! :) എഴുതിവെച്ചത് ഇഷ്ടമായി.

മനോജ് മേനോന്‍ said...

ഈ വഴി ആദ്യമായാണ്.... ചിന്ത കൊള്ളാം