Tuesday, September 1, 2009

1.2.3.4

ഭ്രാന്ത്
ഛേദിക്കപ്പെട്ട്
വീണുപോയ ചെവി
അതിലിരുന്ന
ചെമ്പരത്തിപ്പൂവിനോട്
ചോദിച്ചു.
‘നീയെന്നെ
എന്തിനൊറ്റിക്കൊടുത്തു?’

അടക്കം
ഓളങ്ങള്‍;
താണുപോകുന്ന കല്ലുകള്‍ക്ക്
കല്ലറകളെക്കുറിച്ചുള്ള
ഉറപ്പിന്റെ റീത്തുകളാണ്!

നാണമാകുന്നു!
കുപ്പായങ്ങള്‍
തൂക്കിയിട്ട് തൂക്കിയിട്ട്
ഇക്കണ്ട
ഹാംഗറുകളും മനുഷ്യരും
മൃഗങ്ങളെ
കൊലയ്ക്കു കൊടുത്തു!

അരിപ്പ
ചെരിപ്പുകള്‍
പരത്തി വായിക്കപ്പെടുമ്പോള്‍
ചോര്‍ച്ചകള്‍
പൂര്‍ത്തിയാക്കപ്പെടുന്നു!



14 comments:

Anil cheleri kumaran said...

നല്ല വരികൾ.. ഇഷ്ടപ്പെട്ടു.

ജ്യോനവന്‍ said...

kumaran. thanks.

Steephen George said...

chila prethangal odi nadakkunu...

വികടശിരോമണി said...

1ആണു നന്നായത്.
ബാക്കിയൊന്നും എനിയ്ക്ക് കാര്യമായി ഇല്ലാത്താതു കൊണ്ടു തോന്നുന്നതാവാം:)

മഴക്കാറ് said...

ഭ്രാന്ത് വളരെ ഇഷ്ടപ്പെട്ടു :)

Sreejith said...

Nice dear

ജ്യോനവന്‍ said...

സ്റ്റീഫന്‍
വിശി
മഴക്കാറ്
ശ്രീ...ജിത്ത്

നന്ദി.

Mahi said...

nannaayittunteda

ചേര്‍ത്തലക്കാരന്‍ said...

മറക്കില്ലഒരിക്കലും

Parvathy said...

'braanthu' valare nannayittundu.

പള്ളിക്കുളം.. said...

താങ്കൾക്ക് വായിക്കാനാവുമോ എന്റെ ഈ പതിനൊന്നാമത്തെ കമന്റ്..

Inji Pennu said...

ജ്യോനവാ
ഭ്രാന്ത് നന്നായിട്ടുണ്ട്. ഇപ്പോഴാണ് ബ്ലോഗൊന്ന് വായിക്കുന്നത്. നല്ല രസമുണ്ട്.

വികടശിരോമണി said...

ഇതെന്തോന്നാ ഇഞ്ചിപ്പെണ്ണേ?
:(

പഞ്ചാരകുട്ടന്‍ -malarvadiclub said...

തിരിച്ചു ഒന്നും പറയാനാകില്ലെന്നു അറിയാം എങ്കിലും വെറുതെ ഞാന്‍ കുറിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ