Tuesday, February 5, 2008

മതിലോരം ഒരു പ്രണയം


മതിലോരം ചേര്‍ന്ന്
പലതാളും പലവട്ടം
ചീന്തിയെറിഞ്ഞ്
മൃദുത്വത്തോടെ മതിമറന്ന്
പേര്‍ത്തെഴുതിയതത്രയും
ചും‌ബനങ്ങളായിരുന്നു.

രണ്ടു മതിലുകള്‍
ഇണചേര്‍ന്നു നിന്നതിന്റെ
വിടവില്‍
കാലാട്ടിയിരുന്നതില്‍
അതിരുകളുടെ
ജല്‌പനങ്ങളായിരുന്നു
ഉരുകിയൊലിച്ചത്,
അടയാളങ്ങളായതും.

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും.

അവള്‍, ഞാന്‍;
അതിരുകവിഞ്ഞ്
അവയുടെ അടയാളങ്ങളെ
മായിച്ചുകളയാനൊരുങ്ങി
അറിയാതെ
വലിച്ചെറിഞ്ഞത്
വെട്ടിയും തുരുത്തിയും
കടഞ്ഞെടുത്തൊരു
പ്രണയകവിതയുടെ
പുസ്തകമായിരുന്നു!

11 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍.


:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രണയം നന്നായിട്ടുണ്ട്

ശ്രീ said...

കൊള്ളാം മാഷേ.
:)

akberbooks said...

മഷിത്തണ്‍ടുചെടികള്‍ ഗ്രാമങ്ങളെന്ന്‌ മഹാകവിരാജേഷ്‌ കുറുമറ്റം ഞങ്ങളുടെ ബ്ലോഗില്‍ എഴുതിയതോര്‍ക്കുന്നു.

siva // ശിവ said...

I really enjoyed this poem a lot...many many thanks....

Teena C George said...

"കാറ്റാടി തണലും
തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും..."


നന്നായിരിക്കുന്നു...

ജ്യോനവന്‍ said...

സജി, നന്ദി:)
പ്രിയ, നന്ദി:)
ശ്രീ, നന്ദി:)

akberbooks :)
(മഹാകവി രാജേഷ് കുറുമറ്റത്തിനെ പരിചയപ്പെടുത്തിയതിനു നന്ദി)

ശിവകുമാര്‍ നന്ദി:)

ടീന...
പാട്ടിലുള്ള കവിത
പാട്ടിലായ നേരം
പട്ടുപോയ കവിത!
(അവസരത്തിനൊത്ത, രസം പിടിപ്പിച്ച നല്ല വായന!)
സന്തോഷം നന്ദി:)

Mahesh Cheruthana/മഹി said...

മാഷേ,
നന്നായിരിക്കുന്നു...
പ്രണയകവിതയുടെ പുസ്തകമെന്നാണു പ്രകാശനം ചെയ്യുന്നതു?

ഏ.ആര്‍. നജീം said...

ജ്യോനവന്‍ മാഷേ...

ചിന്ത അങ്ങനെ വ്യത്യസ്തതയിലേക്ക് പോകുകയാണല്ലോ.. കീപ്പിറ്റപ്പ്.. :)

Sandeep PM said...

രണ്ടു മനുഷ്യര്‍ എന്നാല്‍ രണ്ടു മതിലുകള്‍ തന്നെയാണ്.എത്ര തന്നെ ചേര്‍ത്ത് പണിയാന്‍ ശ്രമിച്ചാലും രണ്ടായി തന്നെ നില്‍ക്കുന്നവ.

നിലാവര്‍ നിസ said...

ഞങ്ങളുടേതായ മതിലുകളില്‍
അറം‌പറ്റിവളര്‍ന്ന
മഷിത്തണ്ടുകള്‍
മറച്ചുപിടിച്ചത്
ഉദ്വേഗം പായല്‍ പിടിച്ച
അക്ഷരങ്ങളെയും..

നന്നായിട്ടുണ്ട് വരികള്‍..