Wednesday, January 30, 2008
വേരുകളും മാളങ്ങളും
വരണ്ടമണ്ണിലെ വേരുകള്‍
ദൂരങ്ങളോളം കഠിനമായി
പരിശ്രമിച്ചത്
മാളങ്ങള്‍ ഓരോരോ
കപ്പക്കിഴങ്ങിലേയ്ക്കും
കടിച്ചുപറിയുടെ
ചുഴിപ്പുകളിടുമ്പോള്‍
പൊട്ടിപ്പോയിട്ടും
പുതിയ മുഖങ്ങള്‍
പിറന്നു ചാടി
പലവഴി മുന്നേറി
നനവിന്റെ കാഴ്ച്ചതേടി
ഏതൊക്കെ മാളങ്ങളുടെ
ഏതെല്ലം അവസ്ഥകളെയാണ്
മറികടക്കേണ്ടത്!
എന്നാലൊരു
യൌവനവൃക്ഷത്തിന്റെ
തായ്‌വേരു തുരന്നുപോയ
മാളം പറഞ്ഞ കഥയാണ്…;
ചീഞ്ഞുനാറിയൊരോടയിലേയ്ക്ക്
കുടിച്ച നീരുറവപോലും
ഛര്‍ദ്ദിച്ച് നോക്കിയതില്‍
പ്രായമറിയിക്കാതെ
തെറ്റുധരിക്കപ്പെട്ട
ചില മണങ്ങള്‍
മാനഭംഗം ചെയ്യപ്പെട്ട്
പുളിച്ചു പൊന്തിയെന്ന്
സ്രവങ്ങളെല്ലാം
കുഴഞ്ഞുകിടന്നതിനുമേലെ
കടന്നുപോയ ചില വേരുകള്‍!
ഈച്ചകള്‍ ചെവിയില്‍
മൂളിക്കൊടുത്ത സൂക്തങ്ങളില്‍
ഒരു പ്രളയദിനമെങ്കിലും വന്ന്
കൊന്നുതള്ളി പുഴകള്‍
കടലില്‍ ചാടിമരിക്കുമെന്ന
മോക്ഷത്തിന്റെ സ്വപ്നം!
Subscribe to:
Post Comments (Atom)
11 comments:
എന്തു സുന്ദരമീ കവിത....
എന്നാലൊരു
യൌവനവൃക്ഷത്തിന്റെ
തായ്‌വേരു തുരന്നുപോയ
മാളം പറഞ്ഞ കഥയാണ്…;
നല്ല വരികള്‍
:)
ഉപാസന
വേരിന്റെ വഴികള്‍...
മനോഹരം
അഭിനന്ദനങ്ങള്‍.....
നന്‍മകള്‍ നേരുന്നു
കൊള്ളാം
ഭയങ്കര സ്വപ്നം തന്നെ:)
നല്ല വരികള്‍.
മോക്ഷത്തിന്റെ സ്വപ്നം നന്നായിട്ടുണ്ട്.
:)
മൂര്‍ച്ചയുള്ള ബിംബങ്ങളെ കൊരുത്തു കൊരുത്ത് നല്‍കുന്ന അനുഭൂതി... നന്നായിട്ടുണ്ട്.
ജ്യോനവന്‍, വല്ലാത്തൊരു സ്വപ്നമായിട്ടോ....
ശരിക്കും അനുഭവിച്ചു.. :)
ശിവകുമാര്‍, ഉപാസന, ഭൂമിപുത്രി, മന്‍സൂര്‍, പ്രിയ, പ്രമോദ്, വാല്‍മീകി, ശ്രീ, നിലാവര്‍ നിസ, നജീം മാഷ്
എല്ലാവര്‍ക്കുമെന്റെ സ്നേഹം, നന്ദി:)
Post a Comment