മുള്ളുതറയ്ക്കുമെന്നതിനാല്‍
ചുറ്റുമുള്ള കാഴ്ച്ചകളില്‍
ഇനി തലോടുക വയ്യ.
കളികണ്ടിരുന്നപ്പോള്‍
കാണികള്‍ക്കിടയില്‍
കടലകൊറിച്ചിരുന്നവളുടെ
മടിയില്‍
ഞെരടിയതില്‍ ബാക്കി
തൊലികള്‍.
മുറ്റത്ത് തെണ്ടിയുടെ
വേഷത്തില്‍ വന്ന
കൊതിയോട്
മടിക്കുത്തില്‍ സഭ്യതയുടെ
കിഴികുത്തിവന്നവള്‍
തൊലിയും
തൊലിഞ്ഞതും
തൊലിയാതെ ബാക്കിയായതും
തൊലിക്കട്ടിയും
മുറ്റത്തേയ്ക്കെറിഞ്ഞപ്പോള്‍
തെണ്ടി ചിരട്ട നീട്ടി.
അപ്പോള്‍ കരന്റുപോയി!
നന്നായി;
നിര്ഗുണന്മാര്,
പ്രതിരോധികള്‍.
അത്ര വിരസമായിരുന്നു
കളി.
അവളെവിടെപ്പോയെന്ന്
വെറുതെ,
മുറ്റംനിറച്ചും നോക്കിയാലെന്ന്
വാതില്‍ തുറന്നപ്പോള്‍
കളി കാര്യമായി
ഒരു തെണ്ടി;
ഒറിജിനല്‍.
എന്റെ അതേ മുഖം,
അതേ ചിരി,
നോട്ടം.
തുണിയില്ല!
തൊലിയുരിഞ്ഞുപോയി.
Subscribe to:
Post Comments (Atom)
6 comments:
നമ്മിലെല്ലാവരിലും ഓരോരോ തെണ്ടികള് ഒളിച്ചിരിപ്പുണ്ട്.
കൊള്ളാം മാഷേ.
:)
കലം പൊട്ടയല്ല.
വ്യക്തമായ ഒരു പുരോഗതിയുണ്ട്.
വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ നന്ന്.
ഞാനും പഠിക്കുകയാണ്. :)
കൊള്ളാം
ഹോ, തെണ്ടിപ്പോയേനെ...
Post a Comment