skip to main |
skip to sidebar
പാഠശാല ദൂരെയാണ്
കുമാരി
ഒഴിവേറെയുള്ള
അറകളറിയാതെ,
വായഞെക്കി
തോളത്തു തൂക്കിയിട്ട്
നെഞ്ചത്ത്
ഒരു ഫയല്‍ സൂക്ഷിച്ചു.
കുമാരന്‍
പുസ്തകമാണെങ്കിലും
പുകയെടുത്തതാണെങ്കിലും
പുല്ലാണെങ്കിലും
എറിഞ്ഞുകളയാനുള്ള
ആക്ഷനിലാണ്
കൈവശം.
പാഠശാല ദൂരെയാണ്,
അതിന്റെ നടവരെ
ഇങ്ങനെയൊക്കെ
നടന്നുതന്നെ പോകണം!
3 comments:
ഈ പോക്ക് അവിടെ വരെയെത്തുമോ?
എറിഞ്ഞുകളയാനുള്ള
ആക്ഷനിലാണ്
കൈവശം.
:)
...
പാഠശാല ദൂരെയാണ്,
അതിന്റെ നടവരെ
ഇങ്ങനെയൊക്കെ
നടന്നുതന്നെ പോകണം
അങ്ങനെ നടന്ന് പോകാനുള്ള ചാന്‍സും ഇന്നത്തെ ചെറിയ കുരുന്നുകള്‍കില്ലല്ലേ...
വെറും യുവാവായ ഞാന്‍ വരെ ഇന്നത്തെ കുരുന്ന് എന്നൊക്കെ പറയുന്നു. പക്ഷേ മാറ്റം എത്ര പെട്ടെന്നാണ്..
കാണുന്നു എല്ലാം.
Post a Comment