(1)
പച്ചിലപോലെ; പൊഴിഞ്ഞു വീഴുന്ന
ഉണക്കയിലയില്‍ നിന്നും മറുപടി പ്രതീക്ഷിക്കും.
നാളെയുടെ പകര്പ്പിതുതന്നെയെന്ന ആശങ്ക,
നീ വീണുകിടക്കുന്ന നിലമെന്ന അസ്വാസ്ഥ്യം,
അതിലേറെയാണ് കാറ്റിലിളകുന്നത്ര സത്യമെന്ന്
നിന്റെ കിടപ്പിലേയ്ക്ക് ഒക്കെയും
വിശ്വസിക്കാന്‍ പോന്നൊരു വാക്ക്.
ഉടല്‍പോലെ; വയല്വരമ്പിലൂടത്രയും വളഞ്ഞൊടിഞ്ഞു
മണ്ടുന്ന നിഴലിനോടും കാത്തിരിക്കും.
വെളിച്ചം തിരിച്ചറിഞ്ഞൊന്നു നോക്കിയപ്പോള്‍
കാല്വണ്ണകിഴിച്ച് ഒളിച്ചുപോവാന്‍ നോക്കിയതല്ലെന്ന്
കുരുക്കറിയാതെ അഴിയാതെ മലര്‍ന്നടിച്ചു വീണതല്ലെന്ന്
വലിച്ചിഴിച്ചു നടക്കുമ്പോള്‍ എന്റെ അര്‍ത്ഥഗര്‍ഭമായ
അടയാളമായി മലര്‍ന്നുകിടക്കുമ്പോള്‍
ആത്മാവിന്റെ മങ്ങിയ രൂപരേഖയല്ലെന്ന ഒരുറപ്പ്.
(2)
ഒരു കഥയെഴുതാനാവാതെ വരുന്നത്,
വിദൂരദേശത്തിരുന്ന്, നാട്ടില്‍ കറിക്കരിയുന്ന
അമ്മയെ ഓര്‍മ്മിക്കുന്നത്, അതുപോലൊക്കെ
സങ്കടപ്പെടുത്തുമെങ്കിലും ഓര്‍ത്തുകൊണ്ടിരിക്കാന്‍
ഇഷ്ടം തോന്നുന്ന ചിലത്……
ഒരു മറുപടി കിട്ടാതെ വരുമ്പോഴാണ് കത്തിന്റെ-
കടയ്ക്കലിരുന്ന് അതിനെ കുറ്റം ചുമത്തുക.
എന്ത് അവിവേകമാണ് എഴുതിച്ചത്,
പിഴുതുമാറ്റുമ്പോള്‍ കാണുന്നത് വെറും മണ്ണല്ലല്ലോ….
ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കു വളര്‍ന്ന
പൂവെവിടാ കായെവിടാ വേരെവിടാ കിഴങ്ങെവിടാന്ന്
തിരിച്ചരിയാനാവാതെ ഒരു ഇരുതലമൂരി ചെടി!
കട്ടു ചെയ്തപ്പോള്‍ തരിച്ചിറങ്ങുന്നതിനു
തൊട്ടുമുന്പുണ്ടായൊരു ഞെട്ടല്‍,
തിരിച്ചുവരാത്തൊരു വിളിയെ കാത്ത്
മടങ്ങിയിരിക്കുന്ന സുഖം;
പുസ്തകം. ഇല്ല ഇനി തുറക്കില്ല
താളിലൊതുങ്ങി മേല്‍മേലെ അടുങ്ങി
അടഞ്ഞിരിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു നിന്നെ വിളിച്ചത്.

“സുഖം പരമസുഖം അവിടെയോയെന്ന്”
അടക്കം ചെയ്തൊരു മയില്‍പ്പീലി. ഒട്ടുമേ വളരാതെ.
അടക്കം ചെയ്തൊരു മയില്‍പ്പീലി. ഒട്ടുമേ വളരാതെ.
അലങ്കോലപ്പെട്ടുകിടക്കുന്നവയുടെ അക്ഷരാരൂപിയെ
പ്രാപിച്ച് എന്നെ മാത്രം വായിച്ചത്ര അടങ്ങിയിരിക്കുന്നു.
(3)
പ്രാപിച്ച് എന്നെ മാത്രം വായിച്ചത്ര അടങ്ങിയിരിക്കുന്നു.
(3)
മിണ്ടാതിരുന്ന് ആഴി കുറുക്കിയ മറുപടി,
അവഗണപോലെ വാരിത്തരുന്ന അടി,
അമ്പേ പരാജയപ്പെട്ടവനെന്ന് ചുവരിലെഴുതി തൂക്കും മുന്‍പ്
നിന്നില്‍ നിന്നും ഇരന്നുവാങ്ങുന്നത്.
അവഗണപോലെ വാരിത്തരുന്ന അടി,
അമ്പേ പരാജയപ്പെട്ടവനെന്ന് ചുവരിലെഴുതി തൂക്കും മുന്‍പ്
നിന്നില്‍ നിന്നും ഇരന്നുവാങ്ങുന്നത്.
3 comments:
ചിലപ്പോള്‍ പ്രതീക്ഷിക്കാതേയും എത്താം ഒരു മറുപടി...
കവിത നന്നായിരിക്കുന്നു
"വയല്വരമ്പിലൂടത്രയും വളഞ്ഞൊടിഞ്ഞു
മണ്ടുന്ന നിഴലിനോടും " ആ കാഴ്ച വളരെ ഇഷ്ടപ്പെട്ടു..!
:(
Post a Comment