Sunday, June 15, 2008

മാലയോഗം

കൂട്ടുകാരാ...
ഈ പ്രതിസന്ധിയെ
മറികടക്കാന്‍ രണ്ടു
മാര്‍ഗങ്ങളുണ്ട്.
ഒന്ന് പ്രതിസന്ധിയെ
തലയില്‍ കയറ്റിയിറക്കുക
മറ്റൊന്ന്;
പ്രതിസന്ധിയുടെ
കെണിപ്പകറ്റി നിവര്‍ത്തിച്ച്
കഴുത്തില്‍
ചുറ്റിപ്പിണയ്ക്കുക.

അല്ലാതെ;
ഈ പ്രതിസന്ധിയില്‍
തലയിട്ടിളക്കി
എത്ര പരിശ്രമിച്ചിട്ടും
ഒരു കാര്യവുമില്ല.

9 comments:

സജി said...

ദൈവമേ.........
ഇത് എന്നോടാണല്ലോ?

ജ്യോനവന്‍ said...

ബൂലോകം മൊത്തം ഇങ്ങനെ..... ,
ഇടയില്‍ തമാശകള്‍ അവസാനിപ്പിച്ച്
അച്ചായന്‍ പ്രതിസന്ധിയിലായത് അറിഞ്ഞില്ല.
മാപ്പ്.....മാപ്പ്.
:)

തണല്‍ said...

വെട്ടൊന്ന് മുറിരണ്ട്...നടക്കട്ടെ നടക്കട്ടെ..:)

ചന്തു said...

ഇതു കേട്ടപ്പോള്‍ പ്രതി സന്ധിയിലായി. (:

akberbooks said...

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

Ranjith chemmad said...

ഒരു കാര്യവുമില്ല....

ഹാരിസ് said...

മറ്റൊരു സീതെയേ...കാട്ടിലേയ്ക്കയക്കുന്നു....

പാമരന്‍ said...

ഹ ഹ ഹ.. അദാണ്‌..!

വാല്‍മീകി said...

ആ പറഞ്ഞത് സത്യം.