Wednesday, July 16, 2008

ഈയുള്ളവനടക്കം അഞ്ചു കവിതകള്‍

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: പതിനെട്ടുവയസിനു താഴെയുള്ള ‘കുട്ടികള്‍’ ഈ കവിതകള്‍ വായിക്കാനിടയായാല്‍ ഒന്നും ചിന്തിക്കരുത്.)

പകിട പകിട…
ആനമയക്കത്തില്‍
പകിടകളിച്ചു.
വെളിഞ്ഞുണര്‍ന്നപ്പം
പന്ത്രണ്ടായി.
അപ്പോള്‍
ആ സ്വപ്നത്തെ
നേരില്‍ കണ്ടു പേടിച്ചു.
ഉറക്കത്തില്‍ കളിച്ച
പകിടയെ ഒരുത്തന്‍
വഴീലിട്ടു ഞെരടുന്നു!

സംഭാഷണം
“അതിരു കടക്കുന്നതാണ്
അതിരില്‍
കിടക്കുന്നതിനേക്കാള്‍
നല്ലത്”
“കടക്കുന്ന അതിര്
കിടക്കുന്ന
അതിരിനെ ഒന്നു
പരിഗണിച്ചിരുന്നെങ്കില്‍!”

ഈയുള്ളവന്‍
ഈയുള്ളവന്‍
പണ്ടുപറഞ്ഞതില്‍
ഞാനില്ല
നമ്മളില്ല
ആത്മപ്രശംസയില്ല
സ്വയംഭോഗമില്ല
എളിമ മാത്രം!
വാ‍ക്കായാലും
നഗ്നമായതോ
കോണകമുടുത്തതോ
നിനക്കിഷ്ടം?

ഫെമിനിസം
ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും.

ബിംബക്കുറ്റി
കവികള്‍
കള്ളുകുടിയന്മാര്‍
ലക്ഷ്യം തെറ്റി
പാതിരാത്രി റോഡരികില്‍
ഒരു മൈല്‍ക്കുറ്റിയില്‍
തപ്പിത്തടഞ്ഞപ്പോള്‍
ഒന്നാമനൊടിഞ്ഞുനിന്ന്
“ഭവതീ അങ്ങിലേതു
നമ്പരാണ് സാധ്യമായത്?”
രണ്ടാമനിടഞ്ഞ്
“അരാടാ ഈ മയിലിനെ
കൂരിരുട്ടത്ത്
കുറ്റിയില്‍ കെട്ടിയിട്ടത്?”
മൂന്നാമന്‍ രണ്ടാളോടും
കെറുവിച്ച്
പരസ്യം പറിക്കാനോങ്ങി
“എടീ മൈരേ നിന്റെ
നമ്പരെത്രയാണ്?”


32 comments:

കണ്ണൂസ്‌ said...

:-D

പെര കത്തുമ്പത്തന്നെ ബൌദ്ധിക മടവാളുമെടുത്ത് ഇറങ്ങി അല്ലേ ജ്യോ വാഴ വെട്ടാന്‍?

ഓ:ടോ - എനിക്ക് കവിതകളൊക്കെ ഇഷ്ടമായി.

ചാണക്യന്‍ said...

‘ആത്മപ്രശംസയില്ല
സ്വയംഭോഗമില്ല
എളിമ മാത്രം!‘

സ്വയംഭോഗമോ?
അതെന്താണ്?

കൌടില്യന്‍ said...

താങ്കള്‍ക്കും കിട്ടിയിരിക്കുന്നു
"മൈരന്‍ കവിക്ലബ്ബില്‍" അംഗത്വം
കവിജന്മം സഫലമായെന്ന
വിശ്വാസത്തോടെ,
കൗടില്യന്‍

തണല്‍ said...

ഒരു കിണ്ടിയ്ക്കടുത്തിരിക്കെ
ഏതു മൊന്തയ്ക്കും തോന്നാം
ഈ വിഷാദം.
രണ്ടിന്റെയുള്ളിലും നിറച്ചും
പച്ചവെള്ളമാണെങ്കിലും.
-ഇതു തകര്‍ത്തു ജ്യോനവാ.
(നീ പ്രശ്നമുണ്ടാക്കിയേ അടങ്ങൂ അല്ലേ..
കൌടില്യന്റെ ക്ലബില്‍ അംഗത്വം നിനക്കും കിട്ടിയല്ലോ..ഭാഗ്യവാന്‍!)

Sanal Kumar Sasidharan said...

ഒരു മൈരു പ്രതിരോധ സമിതിയും മൈരു ചെരക്കല്‍ സംഘവും രൂപം കൊണ്ടത് അറിഞ്ഞില്ലേ ജ്യോനവാ

Ranjith chemmad / ചെമ്മാടൻ said...

എന്തൊരെഴുത്താഷ്ടാ.
കിടിലന്‍.......
എന്തൊക്കെയോ
പുതിയ ക്ലബുകളൊക്കെ രൂപപ്പെട്ടുന്നൊക്കെ
പറയണുകേട്ടു.
തണലണ്ണാ നമുക്കും ഒരു കൈ നോക്കിയാലോ?

അനിലൻ said...

ജ്യോനവാ

അവസാനകവിതയിലെ അവസാനവരി നന്നായി എന്നു ഞാന്‍ പറയുമെന്ന് വിചാരിച്ചിട്ടുണ്ടാവില്ലെന്ന് വിചാരിക്കുന്നു.
നിങ്ങളൊക്കെക്കൂടി ഈ ബൂലോകം ഒരു ബാര്‍ബര്‍ഷാപ്പാക്കുമല്ലോ!

കമന്റുമായി രണ്ടാള്‍കൂടി വരാനുണ്ട്.

അനിലൻ said...

പറയാന്‍ മറന്നു
പൊട്ടക്കലമെന്നത് പൊന്‍പാത്രമെന്ന് മലയാളത്തില്‍ വായിക്കും നിന്റെ കവിതകള്‍ കണ്ടവര്‍.

ഗുപ്തന്‍ said...

വാക്കിലെ കള്ളക്കളി ഇത്തവണ തകര്‍ത്തു.

ഈയുള്ളവനും ഫെമിനിസവും അതിഗംഭീരം. അടി ഏതു ദിശയില്‍ നിന്നും വരാം.

ചെരക്കല്‍ അസോസിയേഷനിട്ട് ചെരണ്ടീതും നന്നായി :)) ബാക്കി ഒന്നുരണ്ട് ചെരക്കല്‍ അവതാരങ്ങള്‍ വരാനുണ്ട്. ഹാവ് എ നൈസ് റ്റൈം!

തറവാടി said...

അണ്ണാറക്കണ്ണനും തന്നാലായത്.

തറവാടി said...

അണ്ണാറക്കണ്ണനും തന്നാലായത്.

Sharu (Ansha Muneer) said...

ഫെമിനിസം സൂപ്പര്‍ :)

വിഷ്ണു പ്രസാദ് said...

ഫെമിനിസം കൂട്ടത്തില്‍ ഗംഭീരം...
ബിംബക്കുറ്റിയും കലക്കി...:)

Pramod.KM said...

എല്ലാം ഗംഭീരം:)

Teena C George said...

പതിനെട്ട് വയസ്സൊക്കെ പണ്ടേ കഴിഞ്ഞെങ്കിലും മുന്നറിയിപ്പ് ഞാന്‍ കാര്യമായിട്ടെടുത്തു. വായിച്ചതേയുള്ളൂ, ഒന്നും ചിന്തിച്ചില്ലാ... ഈ “തെറി” ഒക്കെ കേട്ട് ഞാനെങ്ങാനും വഴി തെറ്റി പോയാലോ!

അതുകൊണ്ട് കോണകം ഉടിപ്പിച്ച വാക്കുകളെ മാത്രമെ ഞാന്‍ വായിച്ചുള്ളു. നഗ്നമായ വാക്കോ... അയ്യേ!!!

ദിലീപ് വിശ്വനാഥ് said...

കലക്കി... ഫെമിനിസവും സംഭാഷണവും പ്രത്യേകിച്ച്.

siva // ശിവ said...

ഈ വരികള്‍ ഇഷ്ടമായി...നല്ല ചിന്തകള്‍...

ഏറെ ഇഷ്ടമായവ...സംഭാഷണം പിന്നെ ഫെമിനിസം...

സസ്നേഹം,

ശിവ.

പാമരന്‍ said...

ബീഗരാ....!

ഫെമിനിസം..! ബിംബക്കുറ്റി..! ഹെന്‍റെ പൊന്നുംകുടമേ..

ഓ.ടോ. മൈരു പ്രതിരോധ സമിതിയുടെ എലിമിനേഷന്‍ ലിസ്റ്റില്‍ കയറിപ്പറ്റിയതിന്‌ അഭിനന്ദനങ്ങള്‍..!

കൊണ്ടോട്ടിമൂസ said...

അയ്യോ എനിക്ക് വഴി തെറ്റിയതാണേ...
ഇവിടെ ആകെ മൈരാണല്ലോ?

സുനീഷ് said...

ഫെമിനിസം:ഏറെ ഇഷ്ടപ്പെട്ടു. രണ്ടിന്‍‌റെയുള്ളിലും നിറച്ചും ചെത്ത് കള്ളായാലെന്ത്? അതല്ല; ഒന്നുമില്ലെങ്കില്‍ തന്നെയുമെന്ത്?
ബിംബകുറ്‌റി: ജ്യോനവന്‍ എന്തറിയുന്നു? മണിപ്രവാളസരസ്സില്‍ മുങ്ങി; സംസ്കൃതത്തില്‍ പല്ലു തേച്ച് സര്‍വ്വാംഗസുന്ദരിയായി ലാസ്യവിവശയായി വരുന്ന മലയാള കവിതയെന്ന മാദകത്തിടമ്പിന്‍‌റെ (അതേ, പന്തണിമുലമാര്‍ പന്ത് വലംകൈ കൊണ്ടടിച്ചും; നിതംബഗുരുതയാല്‍ നിലം വിടാതെ കഴിയുന്ന ക്ഷോണീരംഭ പോലെ; ആ സ്‌റ്‌റൈലില്‍) കക്ഷത്തില്‍ വളരുന്ന വൃത്തികെട്ട മൈരുകള്‍ (രോമങ്ങള്‍) ആണ്‍ മൈര്‍, പുലയാട്ട് തുടങ്ങിയ സാംസ്കാരിക പദാവലിയുടെ പുറത്ത് നില്‍ക്കുന്ന വാക്കുകള്‍. അവയെ ക്ഷൌരം ചെയ്ത് കളയുന്നതിനായി സെപ്‌റ്‌റിക്ക് ആകാന്‍ സാദ്ധ്യതയുള്ള ക്ഷൌരക്കത്തികളുമായി വരുന്നുണ്ട് മലയാളകവിതയുടെ സദാചാരക്ഷൌരക്കമ്മറ്‌റി. സൂക്ഷിച്ചോളൂ. ലക്ഷം ലക്ഷം പിന്നാലെ...

ചന്ദ്രകാന്തം said...

അടിതൊട്ടു മുടിയോളം ...ഗംഭീരമായി.
:)

കൊണ്ടോട്ടിമൂസ said...

അടിതൊട്ട് മൈര് വരെ എന്ന് പറ മാഷെ...

Unknown said...

അഞ്ചു കവിതയും കേമം ബഹു കേമം.
വാക്കുകളുടെ വലിയ മലക്കം മറിച്ചിലുകളില്ല
പദങ്ങള്‍ തമ്മീലുള്ള അടുപ്പം
സരസമായി വിഷയാതരണം
ഇഷടപെട്ടു,

പാര്‍ത്ഥന്‍ said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ്‌ കണ്ടപ്പോള്‍ പിന്നെ ഒന്നും വായിച്ചില്ല.

പണ്ട്‌ ലക്ഷ്മണന്‍ പറഞ്ഞപോലെ, സീതമ്മയുടെ കാലടികള്‍ മാത്രമെ ഞാന്‍ കണ്ടുള്ളൂ.
മുകളിലേയ്ക്ക്‌ നോക്കുന്നത്‌ പാപമാണ്‌. നീ പാപിയാണു കുഞ്ഞാടെ.

ഹാരിസ് said...

പറഞ്ഞു പറഞ്ഞ് ആ വാക്കിനോടൊരു വാത്സല്ല്യം.
ആരുമില്ലാത്തപ്പോള്‍ ഒന്നുറക്കെ പറഞ്ഞ് നോക്കണമെന്ന് എന്റെ കൂടെയിരുന്ന് ബ്ലോഗ് വായിക്കുന്നവള്‍

സജീവ് കടവനാട് said...

ആ സംഭാഷണത്തിലല്ലേ മാഷേ കടുത്ത തെറി. വായനക്കാരെ നിരീക്ഷിക്കലാണോ കവിതയുടെ ഉദ്ദേശ്യം. :)

ഫെമിനിസം കലക്കി. സൂപ്പറെന്നു പറഞ്ഞാപ്പോരാ...

ബിംബക്കുറ്റിയും നന്നായി സംസാരിക്കുന്നുണ്ട്.
മൈല്‍കുറ്റി(കവിത) ഒരാള്‍ക്ക്(കവി, കള്ളുടിയന്‍) ഭവതി, മറ്റേയാള്‍ക്ക് മയില്‍, മൂന്നാമന് മൈരുമാകുന്നത് ബോധിച്ചു.

തെക്കര്‍ക്ക് മൈരിനല്ലേലും മൈരുവില....! :) :)

മൈരനടക്കം അഞ്ചുകവിതകള്‍ എന്നല്ലേ തലക്കെട്ടിലെ വ്യംഗ്യാര്‍ത്ഥം. കള്ളന്‍... :)

ജ്യോനവന്‍ said...

അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി
:)

ഗുപ്തന്‍ said...

ഹെയ് ജ്യോനവ്..

എന്തെ ഒരു നിശബ്ദത........

Mahi said...

ഈയുള്ളവനടക്കം 29 കമന്റുകള്‍
നല്ല ചടുലത, ചലനത്മകത എല്ല കവിതകള്‍ക്കും.ബാക്കിയെല്ലം പറയേണ്ടവര്‍ പറയേണ്ട പോലെ പറഞ്ഞിട്ടുണ്ട്‌

ശ്രുതസോമ said...

പബ്ലിസിറ്റി എന്ന ചക്കിനാണു വച്ചത്..
ആ ചക്കിനു വേണ്ടപോലെ കൊള്ളുകയും ചെയ്തു..
സർഗ്ഗസിദ്ധി ദൈവികമാണ്...
അതിനെ വഴി പിഴപ്പിക്കരുത്

ഹന്‍ല്ലലത്ത് Hanllalath said...

കവിതകള്‍ക്ക് കാമ്പുണ്ട്....
ആശംസകള്‍....

പാമരന്‍ said...

എവിടെപ്പോയി മാഷെ?