Sunday, November 30, 2008

കുമ്പസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…….


ആനയോ ചേനയോ
പാമ്പോ ചേമ്പോ
ഉറുമ്പോ കുറുമ്പോ
മുള്ളോ മുരടോ അല്ല.
കണ്ണിലുരുണ്ടു കയറി
നീറ്റലെറിയുന്ന
ഒരു കരട്;
നടപ്പിനുള്ളില്‍
എടുപ്പുകളൂറിയിട്ട്
അസ്വസ്ഥമാക്കുന്ന
ഒരു തരിമണല്‍!

(ഭാരത് മാതാ കീ ജയ്!
ഭാരത് മാതാ കീ ജയ്!)

തീവ്രവാദികള്‍
വെടിയുതിര്‍ത്തുകൊണ്ടിരുന്നപ്പോള്‍
എന്റെ കയ്യടികള്‍ ഹൃദയത്തില്‍
എന്തു ചെയ്യുകയായിരുന്നു?

ചിതറിപ്പറന്ന പക്ഷികളെ
നിസംഗമായി എതിരേറ്റ്
ഉറ്റവരെയോര്‍ത്ത്
ആധിപിടിച്ചിരുന്നു.
വെടിയൊച്ചകള്‍
വെടിയൊച്ചകള്‍
പുതിയ പുതിയ വെടിയൊച്ചകള്‍
ആഹാ നമ്മളോ
അവരോ?
ഷോ കഴിഞ്ഞോ?
നാളെയും തുടരുമോ?
തുടരില്ലേ?
കഴിഞ്ഞല്ലേ!
ഒരാള്‍ പോലും ബാക്കിയില്ല.
ഉറപ്പിച്ചു.
അവിടെ കമഴ്ന്നുകിടന്ന
പത്രപ്രവര്‍ത്തക
എഴുന്നേറ്റു പോയോ!
ഒട്ടും ബോറടിച്ചില്ല.
ഒടുവില്‍ നാം കണ്ട
ഹിറ്റു സിനിമ ഏതായിരുന്നു?

കണ്ണിലെ കരട്
കാലുറയിലകപ്പെട്ട തരിമണല്‍;
വഴികള്‍ വെട്ടിച്ചുരുക്കുകയോ
തിരിച്ചുവിടുകയോ
ചെയ്യുമ്പോള്‍
കുമ്പസാരിക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ടോയെന്ന്
വെറുതെ ആരാഞ്ഞുവെന്നുമാത്രം………..

15 comments:

ജ്യോനവന്‍ said...

വെറുതെ........
(ഒരു കൊല്ലം കടന്നുപോയത് അറിഞ്ഞതേയില്ല)

തണല്‍ said...

വെറുതെയായില്ല ജ്യോനവാ..ഒക്കെ ശരിയാണ്..!
:)

ശ്രീ said...

ഒരു വര്‍ഷം തികഞ്ഞു അല്ലേ... ആശംസകള്‍ മാഷേ...

Mahi said...

നന്നായിട്ടുണ്ടെടാ

ഉപാസന || Upasana said...

aazamsakaL
:-)
Upasana

sree said...

ഇതു കണ്ടില്ലായിരുന്നു ജ്യോനവാ...അതിജീവനത്തെക്കുറിച്ച് പരട്ട ഐഡിയലിസം പ്രസംഗിച്ച് ഒരു പോസ്റ്റ് ഇട്ടതില്‍ ഇപ്പോള്‍ ലജ്ജിക്കുന്നു.

ഗുപ്തന്‍ said...

ഒട്ടും ബോറടിച്ചില്ല!

ഒരാളുടെ അല്ല..ഒരു ജനതയുടെ കുമ്പസാരമാണത് :(

smitha adharsh said...

നന്നായിരിക്കുന്നു..

Teena C George said...

മാപ്പ്... ഞാനും കുമ്പസാരിക്കുന്നു... ഭാരത മാതാവിനോട് ...
ആ ഹിറ്റ് സിനിമാ ഞാനും കണ്ടുപോയി... ഒട്ടും ബോറടിക്കാതെ...

(ആ... പിന്നെ... ആശംസകള്‍... വെറുതെ...)

ഭൂമിപുത്രി said...

ആദ്യമായാ‍ണൊരു റിയാലിറ്റിഷോ കണ്ടിരുന്നപ്പോൾ കുറ്റബോധം തോന്നിയത്..
അതെന്തിനായിരുന്നു എന്നിപ്പോൾ വ്യക്തമായി.

പാമരന്‍ said...

"കണ്ണിലെ കരട്
കാലുറയിലകപ്പെട്ട തരിമണല്‍;"

'കണ്‍നിറച്ച്‌' കണ്ടത്‌.. :(

Ranjith chemmad / ചെമ്മാടൻ said...

വിജയമാഘോഷിക്കുമ്പോള്‍,
പുതിയ തിരക്കഥകള്‍ അണിയറയില്‍ തയ്യാറാകുന്നുണ്ടാവാം....

ശ്രീവല്ലഭന്‍. said...

sathyam thanne!

ആശംസകള്‍!

verloren said...

good one

ജ്യോനവന്‍ said...

തണല്‍,ശ്രീ,മഹി,ഉപാസന,sree,ഗുപ്തന്‍,സ്മിത,ടീന,ഭൂമിപുത്രി,പാമരന്‍,രണ്‍ജിത്ത്,ശ്രീവല്ലഭന്‍,verloren....................................