Thursday, December 11, 2008

കവാടം എന്ന സങ്കല്പം അഥവാ സങ്കല്പം എന്ന കവാടം

അമ്മമാരും
പെങ്ങമ്മാരും
കുളിക്കാനിറങ്ങിയ
കടവുകളുടെ
കവാടങ്ങള്‍ക്കുമുന്‍പില്‍
തുരന്നെടുത്ത കണ്ണുകള്‍
വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ നിന്റെ
ചിഹ്നത്തില്‍
കുത്തിക്കയറുന്ന
അമ്പിനുള്ളിലെ
കാമിക്കാനുള്ള
സാധ്യതകളെ
അനാവരണം ചെയ്യുന്ന
മുന എന്ന കവിത
ഹൃദയപാത്രത്തില്‍
വെന്തളിഞ്ഞു
!
അല്ല;
ഒരിക്കലുമെന്റേത്
ആപ്പിള്‍ ഹൃദയമല്ല
ഈന്തപ്പഴക്കണ്ണുമല്ല
എന്നിട്ടുമെന്നിട്ടും
നുണഞ്ഞെടുത്ത
ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!

11 comments:

ശ്രീ said...

“ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!”

:)

പാമരന്‍ said...

ഹെന്‍റമ്മോ!

Rejeesh Sanathanan said...

എല്ലാം അങ്ങോട്ട് മനസ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ അങ്ങ് ഊഹിച്ചെടുത്തു....

Mahi said...

സമ്മതിച്ചിരിക്കുന്നെടാ നിന്റെ വല്ലാത്ത ഭാവനയുടെ ഈ നോട്ടത്തെ

Ranjith chemmad / ചെമ്മാടൻ said...

ജ്യോനവാ,
ഇത്രയും കാലം ഈന്തപ്പനഞ്ചോട്ടിലിരുന്ന എന്നെ കൊല്ല്....
അപാരം ഈ ദ്വന്ദ്വവിസ്മയം...

തണല്‍ said...

വ്യത്യസ്തമായ നോട്ടമാണല്ലോ ജ്യോനവാ..

“ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം“

-ആ കീറലിനുള്ളിലേക്കു തുളഞ്ഞുതുളഞ്ഞിറങ്ങുന്നു നിന്റെ മാത്രമല്ല എന്റെയും ആപ്പിള്‍ നോട്ടങ്ങള്‍.

വരവൂരാൻ said...

വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ

പകല്‍കിനാവന്‍ | daYdreaMer said...

. ഇഷ്ടപ്പെട്ടു...

വികടശിരോമണി said...

വേറിട്ട ആപ്പിൾ നോട്ടം!

smitha adharsh said...

ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!
ഇങ്ങനെയൊന്നു ഉണ്ടല്ലേ..

ജ്യോനവന്‍ said...

ശ്രീ, പാമരന്‍, മാറുന്ന മലയാളി, മഹി, രണ്‍ജിത്ത്, തണല്‍, വരവൂരാന്‍, പകല്‍കിനാവന്‍, വികടശിരോമണി,സ്മിത
നന്ദി:)