അമ്മമാരും
പെങ്ങമ്മാരും
കുളിക്കാനിറങ്ങിയ
കടവുകളുടെ
കവാടങ്ങള്‍ക്കുമുന്‍പില്‍
തുരന്നെടുത്ത കണ്ണുകള്‍
വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ നിന്റെ
ചിഹ്നത്തില്‍
കുത്തിക്കയറുന്ന
അമ്പിനുള്ളിലെ
കാമിക്കാനുള്ള
സാധ്യതകളെ
അനാവരണം ചെയ്യുന്ന
മുന എന്ന കവിത
ഹൃദയപാത്രത്തില്‍
വെന്തളിഞ്ഞു
!
അല്ല;
ഒരിക്കലുമെന്റേത്
ആപ്പിള്‍ ഹൃദയമല്ല
ഈന്തപ്പഴക്കണ്ണുമല്ല
എന്നിട്ടുമെന്നിട്ടും
നുണഞ്ഞെടുത്ത
ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!
Subscribe to:
Post Comments (Atom)
11 comments:
“ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!”
:)
ഹെന്റമ്മോ!
എല്ലാം അങ്ങോട്ട് മനസ്സിലായില്ലെങ്കിലും ഏതാണ്ടൊക്കെ അങ്ങ് ഊഹിച്ചെടുത്തു....
സമ്മതിച്ചിരിക്കുന്നെടാ നിന്റെ വല്ലാത്ത ഭാവനയുടെ ഈ നോട്ടത്തെ
ജ്യോനവാ,
ഇത്രയും കാലം ഈന്തപ്പനഞ്ചോട്ടിലിരുന്ന എന്നെ കൊല്ല്....
അപാരം ഈ ദ്വന്ദ്വവിസ്മയം...
വ്യത്യസ്തമായ നോട്ടമാണല്ലോ ജ്യോനവാ..
“ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം“
-ആ കീറലിനുള്ളിലേക്കു തുളഞ്ഞുതുളഞ്ഞിറങ്ങുന്നു നിന്റെ മാത്രമല്ല എന്റെയും ആപ്പിള്‍ നോട്ടങ്ങള്‍.
വെള്ളമച്ചിങ്ങാപോലെ
ഈര്‍ക്കിലിയില്‍
ഞാത്തിയിട്ട്
പ്രണയമേ
. ഇഷ്ടപ്പെട്ടു...
വേറിട്ട ആപ്പിൾ നോട്ടം!
ഈന്തക്കുരുവില്‍
പകുത്തുവച്ച ആപ്പിള്‍ നോട്ടം!
ഇങ്ങനെയൊന്നു ഉണ്ടല്ലേ..
ശ്രീ, പാമരന്, മാറുന്ന മലയാളി, മഹി, രണ്‍ജിത്ത്, തണല്‍, വരവൂരാന്‍, പകല്‍കിനാവന്‍, വികടശിരോമണി,സ്മിത
നന്ദി:)
Post a Comment