Wednesday, February 4, 2009

കുടക്കമ്പി


നീ
കറുത്തിരുണ്ട ആകാശത്തെ
താങ്ങിനിര്‍ത്തുന്ന
വാരിയെല്ലുകള്‍

നീ
ആരുടെയൊക്കെ
ഏതൊക്കെ ഭാര്യമാരാണ്;
എനിക്കു വിധിച്ചിട്ടില്ലാത്ത
ഏതൊക്കെ സുന്ദരികള്‍?

ചിന്തകളേ
മോഹഭംഗങ്ങളേ...
കൊഴിഞ്ഞുപോയ
മടക്കിക്കിട്ടാത്തൊരു
പൂക്കാലത്തിനും
ബാക്കിപത്രമുണ്ട്
നക്ഷത്രങ്ങളില്ലാത്തൊരു
രാത്രിയുണ്ട്

നിന്നെ ഞാന്‍ ചുമക്കും,
നെഞ്ചത്തുചാഞ്ഞ്
നീ എന്റേതാകുന്ന
നിമിഷങ്ങളില്‍
പ്രമാണങ്ങള്‍ മറന്നുപോകും
പടുപാപിയാകും
തലോടും
വട്ടം കറക്കും

നിന്റെ നട്ടെല്ലില്‍
തിരുനെറ്റി
സ്തുതിപ്പിടും
ചിലനേരം
ചുണ്ടമര്‍ന്നുപോകും
മൂക്കയഞ്ഞ് ഉന്മാദിക്കും
നിന്നോളം
നാവലഞ്ഞുപോകും
രുചിനുണയും

നിന്റെ യന്ത്രത്തെ,
ജനനേന്ദ്രിയത്തെ
അടിക്കടി
തൊട്ടുനോക്കും
നിന്റെ ലാളിത്യമോര്‍ത്ത്
നിര്‍മ്മിതിയോര്‍ത്ത്
കുളിര്‍ന്നുപോകും

നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു

നീ
മേളിച്ചിരിക്കുന്നത്
വായിച്ചറിയുമ്പോള്‍
ചുറ്റിനും
എന്തേ കണ്ണീര്‍ പൊഴിയുന്നു?!

21 comments:

പാമരന്‍ said...

കൊള്ളാം.. കുടക്കമ്പിയോ കുടയോ?

വിഷ്ണു പ്രസാദ് said...

കുടക്ക്മ്പീ എന്നു വിളിക്കാന്‍ നിവൃത്തിയില്ല,ഇന്ദ്രന്‍സ് ചാടി വീഴും.

വിഷ്ണു പ്രസാദ് said...

ഇന്ദ്രന്‍സും ഭേദപ്പെട്ടുപോയി... :)

Sanal Kumar Sasidharan said...

നീ
കറുത്തിരുണ്ട ആകാശത്തെ
താങ്ങിനിര്‍ത്തുന്ന
വാരിയെല്ലുകള്‍
നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു

vettiyottichch njaan enikkaayi oru kavithayundaakki ;)

പകല്‍കിനാവന്‍ | daYdreaMer said...

കുട നന്നക്കാനുണ്ടോ ... കുടേ...!!
കൊള്ളാട്ടോ...

Rejeesh Sanathanan said...

കുടക്കമ്പി എന്ന തലക്കെട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ വായിച്ച് അന്തം വിട്ടേനേ.......

നജൂസ്‌ said...

നീ
മേളിച്ചിരിക്കുന്നത്
വായിച്ചറിയുമ്പോള്‍
ചുറ്റിനും
എന്തേ കണ്ണീര്‍ പൊഴിയുന്നു?!

എല്ലാ കണ്ണുകളും ഒരുപോലെ ഒരേ നേരം കണ്ണീര്‍ പൊഴിക്കുമ്പോള്‍ ഞാനെങനെ കണ്ണീര്‍ പൊഴിക്കാതിരിക്കും....

നല്ല കവിത.

ചങ്കരന്‍ said...

ഒരു കുടയായതുപോലെ.

ശ്രീ said...

നന്നായിരിയ്ക്കുന്നു മാഷേ

Ranjith chemmad / ചെമ്മാടൻ said...

ജ്യോനവന്റെ മറ്റൊരു കടങ്കഥ!!!

സുദേവ് said...

ഇതെങ്ങാനും കുടക്കംബികള്‍ അറിഞ്ഞാല്‍ !!!!!!!!

Mahi said...

നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു.നിന്റെ ആകാശത്തിനു ചുവട്ടില്‍

ശ്രീഇടമൺ said...

നീ
കറുത്തിരുണ്ട ആകാശത്തെ
താങ്ങിനിര്‍ത്തുന്ന
വാരിയെല്ലുകള്‍
നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു

നല്ല വരികള്‍...
ആശംസകള്‍...*

ചിതല്‍ said...

നിന്റെ നട്ടെല്ലില്‍
തിരുനെറ്റി
സ്തുതിപ്പിടും
ചിലനേരം
ചുണ്ടമര്‍ന്നുപോകും
മൂക്കയഞ്ഞ് ഉന്മാദിക്കും
നിന്നോളം
നാവലഞ്ഞുപോകും
രുചിനുണയും...

ശരിയാണ്...

വിജയലക്ഷ്മി said...

Nannaayirikkunnu aashamsakal!

sree said...

നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു.

കുടക്കമ്പി വളയുന്നത് അതുകൊണ്ടാവുമോ?
നല്ല വരികള്‍

(കുറേ നാള്‍ മുന്നെ വായിച്ച് ഷെയര്‍ ചെയ്തു. കമെന്റാന്‍ ഇപ്പഴാ പറ്റിയെ)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാവം കുട!

:)

meegu2008 said...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

ജ്യോനവന്‍ said...

എല്ലാവര്‍ക്കും നന്ദി

സെറീന said...

നീ
ഒരിക്കലും പെയ്യാത്ത
പ്രക്ഷുബ്ധമായൊരാകാശത്തെ
എനിക്കായി ചുമക്കുന്നു

നനഞ്ഞത്‌, കണ്ണുകള്‍ പെയ്തിട്ടാവണം..
നല്ല കവിത.

നിതിന്‍‌ said...

ചിന്തകളേ
മോഹഭംഗങ്ങളേ...

ഹേയ് ഈശ്വരാ.....