Saturday, February 28, 2009

കുട്ടികള്‍ കാണുന്ന സ്വപ്നത്തിന്റെ മുന്‍‌പും പിന്‍‌പും

തക്കാളിത്തലയിലെ
പച്ച നീരാളി
മുന്തിരികളൊഴിഞ്ഞു
പോയ കൊമ്പില്‍
നക്ഷത്രം.
അച്ഛന്‍ നീരാളി
നെഞ്ചത്തിക്കിളി
അമ്മ നക്ഷത്രം
കണ്ണില്‍ വെളിച്ചം
രാത്രി;
ചിറകു മുളച്ച
ഒരുപറ്റം മുന്തിരികള്‍
കാലു കുഴഞ്ഞൊരു
തക്കാളിയെ
ചോരയൂറ്റി
കൊല്ലുന്നതുകണ്ട്
കുട്ടി നിലവിളിച്ചു.
അപ്പോഴേയ്ക്കും
അമ്മനക്ഷത്രത്തെ
അച്ഛന്‍ നീരാളി
തിന്നു കഴിഞ്ഞിരുന്നു!

7 comments:

sree said...

wow!

ഇതാണ് ഞാന്‍ പൊട്ടക്കലത്തില്‍ കവിതാന്നു കേക്കുമ്പളെക്കും ഓടിവരുന്നേ. വെറുതെയായില്ല ഇത്തവണേം. ഉണര്‍വ് ഊറ്റുന്ന സര്‍റിയലിസ്റ്റിക് ഫീല്‍. ഒരു ദുസ്വപ്നത്തിലൂടേ ചവിട്ടിനടന്നുവന്ന പ്രതീതി.

Anonymous said...

Best wishes............

Kindly see my kavitha blog...

SunilJacob

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്.........

ആശംസകള്‍...*

Siji vyloppilly said...

very nice..

ദിനേശന്‍ വരിക്കോളി said...

ആശംസകള്‍...

വിജയലക്ഷ്മി said...

നല്ല കവിത ..ഇവിടെ ആദ്യ മായാണ് .ഇനിയും വരാം ..

ജ്യോനവന്‍ said...

സന്തോഷം; നന്ദി
എല്ലാവര്‍ക്കും