Thursday, June 18, 2009

പുളിയിറക്കങ്ങള്‍

ഒരു നെല്ലിക്കയെ
അയവെട്ടിയിരുന്നപ്പോള്‍
തികട്ടിവന്ന കിണറ്റില്‍
ചുറ്റിത്തിരിഞ്ഞ
വെള്ളത്തിലാശാന്‍.

വാളന്‍പുളി
കുടമ്പുളിയെ കാമിച്ച
രാത്രിയിലായിരുന്നു
ആരുടെയോ
ഗര്‍ഭത്തിലാടുകയായിരുന്ന
പുളിയന്‍ മാങ്ങ
പൊട്ടിവീണത്..

പച്ച മുന്തിരിയോ
കറുത്ത മുന്തിരിയോ
കൂടുതല്‍ പുളിച്ചതെന്ന്
ഈ രാത്രിയിനി
ആരോടു ചോദിക്കും?

വാളിനുശേഷം
വായില്‍ ഒഴിച്ചുതന്ന
പുളിച്ച മോരാണേ സത്യം.
കെട്ടിറങ്ങി,
കെട്ടുകളിറങ്ങി
വെളിച്ചം‌ വിരിയിച്ചു
നോക്കുമ്പോള്‍;
കുടും‌ബാസൂത്രണം
ചെയ്യപ്പെട്ടതുപോലൊരു
ഇലുമ്പിപ്പുളിമരം!

4 comments:

Unknown said...

വാളന്‍പുളി
കുടമ്പുളിയെ കാമിച്ച
രാത്രിയിലായിരുന്നു
ആരുടെയോ
ഗര്‍ഭത്തിലാടുകയായിരുന്ന
പുളിയന്‍ മാങ്ങ
പൊട്ടിവീണത്
കിടിലൻ വരികൾ നല്ല ഉപമ നന്നായിരിക്കുന്നു

ശ്രീ said...

കൊള്ളാം മാഷേ

പാമരന്‍ said...

കുടും‌ബാസൂത്രണം
ചെയ്യപ്പെട്ടതുപോലൊരു
ഇലുമ്പിപ്പുളിമരം :)

കരീം മാഷ്‌ said...

http://kariveppila.blogspot.com/2008/10/blog-post.html
കുടുംബാസൂത്രണമോ?
ഇലുമ്പിപ്പുളിയോ..?
മനസ്സിലായില്ലല്ലോ!