വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്
ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍
പൂര്‍ണവിരാമമിടാന്‍ നേരം
മരിച്ചുകിടക്കുന്ന
ഒരരിമണി ബാക്കി
വിശപ്പു് എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല് വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം
ചിഹ്നങ്ങളുടെ ശരീരഭാഷയെ അതിമനോഹരമായി അവതരിപ്പിച്ച ഈ ലാപുഡീയന്‍ കവിതയുടെ ഒരു പാരഡിയായി മാത്രം കണ്ടാല്‍ മതി. വിഷയദാരിദ്ര്യം കൊണ്ടാണ്. മാപ്പ്.
5 comments:
വിശപ്പു് എപ്പോഴും ഒരു കോമ!
etra kruthyamayi paranjirikkunnu!
post ishttapettu!
രണ്ടും പോയി വായിച്ചു...രണ്ടും എനിക്കിഷ്ടായി..ഇനിയീ ചിഹ്നങ്ങളെ കാണുമ്പോള്‍ എനിക്കിനി വിശപ്പിന്റെ മുഖം ഓര്‍മ്മ വരും....
ramaniga
thanks
Rare rose
വളരെ സന്തോഷം
"വിശപ്പു് എപ്പോഴും ഒരു കോമ
ഒട്ടിയ വയറുള്ള
ഉടല് വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം"
നല്ല വരികൾ....
രണ്ടു കവിതകളും ഇഷ്ടമായി....
"ഒട്ടിയ വയറുള്ള
ഉടല് വളഞ്ഞുപോയ
ഒരു മനുഷ്യനുമേല്‍
ഒത്തൊരു തല
ഒരു വലിയ അര്‍ധവിരാമം"
ആ തലയാണു ശരിയായ ചോദ്യചിഹ്നമെന്നു ഞാൻ പറയുന്നു ;ക്ഷമിക്കുക
Post a Comment