Saturday, July 18, 2009

ആത്മരതി

പല്ലിനിടയിലിരിക്കുന്ന ഇറച്ചി;
പല്ലുപോയാല്‍?
............................
മനോഹരാ മനോഹരീ...
തിരിഞ്ഞുകിടക്കുന്ന നിങ്ങളുടെ
ആത്മാവിന്റെ തരികള്‍,
‘തിര’കള്‍, തിരളലുകള്‍!
............................
ദൈവവും ചെകുത്താനും
ഒന്നിച്ചുണ്ണുന്ന ഒരേകപാത്രം!
............................
മുനയും കുഴയും പങ്കിടുന്ന
മൗനത്തിന്റെ ഒറ്റസൂചി
കുരുങ്ങിപ്പോയ ഒച്ചിന്റെ പശിമ!
............................
ചോര
ഒറ്റച്ചോര
ചേര്‍ച്ച
ചോര്‍ച്ച
ഒറ്റ!

8 comments:

ശ്രീ said...

പക്ഷേ, ബോറടിപ്പിയ്ക്കുന്നില്ല മാഷേ.

Sanal Kumar Sasidharan said...

രതി തിരിഞ്ഞു കിടന്നാണല്ലേ തിര ആയത് :)
അപ്പോ മുതിര എന്നത് പല്ലുപോയ മുതുക്കന്മാരുടെ രതി ആയിരിക്കും ;)

ജ്യോനവന്‍ said...

സനാതനന്‍ മാഷേ
ഹ ഹ കൊള്ളാം, കണ്ടെത്തലിനു രണ്ടു ചിരിമാര്‍ക്ക്:):)
അപ്പോള്‍, പല്ലുപോയ ചില കുതിരകള്‍ പാതിരയ്ക്കു കാണേണ്ടിവരുന്ന മുതിരകളെ ഭയപ്പെടുന്നുണ്ടാവില്ലേ?
:)

Mahi said...

ചോര, ചേര്‍ച്ച, ചോര്‍ച്ച
സമ്മതിച്ചിരിക്കുന്നെടാ

സെറീന said...

ചോരയ്ക്കും ചേര്‍ച്ചയ്ക്കും
ചോര്‍ച്ചയ്ക്കുമിടയില്‍ ഒരു ചാര്‍ച്ചയും കൂടി.
പിന്നെ, 'ഒരേകപാത്ര'മോ?

പാമരന്‍ said...

:)

ജ്യോനവന്‍ said...

സെറീന
തലക്കെട്ടിടാന്‍ നേരം ദൈവമോ ചെകുത്താനോ പ്രവര്‍ത്തിച്ചതിനാലാവണം ചാര്‍ച്ച കൂടാതിരുന്നത്:)
Mahi മഹീ....
പാമരന്‍:)
ശ്രീ..........

സജീവ് കടവനാട് said...

സ്വയംബ്ലോഗി.

ചോര
ഒറ്റച്ചോര
ചേര്‍ച്ച
ചോര്‍ച്ച
ഒറ്റ!

ഹോ!!!
ഈ ക്ലൈമാക്സ്.... (ഗൊള്ളാം...ഞാനൊന്നു നാണിച്ചോട്ടെ)