Thursday, August 6, 2009

നാലാം ക്ലാസും ഗുസ്തിയും


ഉത്തരങ്ങളെഴുതിക്കഴിഞ്ഞാല്‍
കടലാസുകള്‍ പരസ്പരം
കൈമാറ്റം ചെയ്യണമെന്നും
തെറ്റുശരികള്‍ രേഖപ്പെടുത്തണമെന്നും
നിലവാരം കുറിക്കണമെന്നും
ഉത്തരവുണ്ടായി

അപ്പോഴാകട്ടെ
മുട്ടിന്‍‌‌മേല്‍ നിന്നു
പ്രാര്‍ത്ഥിച്ചതിന്‍‌ തത്ഫലം
എന്റേത് അവളും
അവളുടേത് ഞാനും
പരിശോധിച്ചു

അവള്‍ക്കു ഞാന്‍ പത്തില്‍‌ പത്ത്
എനിക്കവള്‍ പത്തില്‍‌ മൊട്ട

പ്രണയത്തിന്റെ നാലാം ക്ലാസും
ഗുസ്തിയും!

5 comments:

കരീം മാഷ്‌ said...

അവളന്നേ ജീനിയസായിരുന്നല്ലേ?
കെട്ടാന്‍ പോണവന്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടു പണിതെണ്ടി നടക്ക്‌ണതു മുന്‍‌കൂട്ടി കണ്ടു തടുത്ത ഭയങ്കരി....

സന്തോഷ്‌ പല്ലശ്ശന said...

നല്ല കവിത

Rare Rose said...

പ്രണയത്തിന്റെ നാലാം ക്ലാസും ഗുസ്തിയും ഇഷ്ടായി..

ജ്യോനവന്‍ said...

കരീം മാഷ്:)
സന്തോഷ്, സന്തോഷം:)
റോസ്,, നന്ദി

Deepa Bijo Alexander said...

:-)

അവളെന്തായാലും ഒരു മിടുക്കിക്കുട്ടി തന്നെ...!