ഉത്തരങ്ങളെഴുതിക്കഴിഞ്ഞാല്‍
കടലാസുകള്‍ പരസ്പരം
കൈമാറ്റം ചെയ്യണമെന്നും
തെറ്റുശരികള്‍ രേഖപ്പെടുത്തണമെന്നും
നിലവാരം കുറിക്കണമെന്നും
ഉത്തരവുണ്ടായി
അപ്പോഴാകട്ടെ
മുട്ടിന്മേല് നിന്നു
പ്രാര്‍ത്ഥിച്ചതിന് തത്ഫലം
എന്റേത് അവളും
അവളുടേത് ഞാനും
പരിശോധിച്ചു
അവള്‍ക്കു ഞാന്‍ പത്തില്‍ പത്ത്
എനിക്കവള് പത്തില്‍ മൊട്ട
പ്രണയത്തിന്റെ നാലാം ക്ലാസും
ഗുസ്തിയും!
5 comments:
അവളന്നേ ജീനിയസായിരുന്നല്ലേ?
കെട്ടാന്‍ പോണവന് സര്‍ട്ടിഫിക്കറ്റും കൊണ്ടു പണിതെണ്ടി നടക്ക്ണതു മുന്‍കൂട്ടി കണ്ടു തടുത്ത ഭയങ്കരി....
നല്ല കവിത
പ്രണയത്തിന്റെ നാലാം ക്ലാസും ഗുസ്തിയും ഇഷ്ടായി..
കരീം മാഷ്:)
സന്തോഷ്, സന്തോഷം:)
റോസ്,, നന്ദി
:-)
അവളെന്തായാലും ഒരു മിടുക്കിക്കുട്ടി തന്നെ...!
Post a Comment