Sunday, August 9, 2009

വിചാരഗിരി


വിജാഗിരിയില്‍
ഒരു മലയുടെ നടുക്കെത്തി
നിന്നുപോകലാണു്

വാതില്‍ തുറക്കുകയെന്നോ
അടയ്ക്കുകയെന്നോ
തിരിച്ചറിയാതെ
പിടിച്ചു നിര്‍ത്തിക്കളഞ്ഞു

ഇറക്കമോ കയറ്റമോ
എന്നറിയാതെ ഒറ്റപ്പെട്ടു

അടച്ചാലും തുറന്നാലും
ഏകാന്തമാണു്

എന്തായാലും;
ഒരു ഞരക്കം കേട്ടാണു്
നിന്നുപോയതു്,
നിര്‍ത്തിക്കളഞ്ഞതു്!

3 comments:

ഷൈജു കോട്ടാത്തല said...

തുറക്കുമ്പോഴും
അടയ്ക്കുമ്പോഴും കവിത കാണുന്നുണ്ടല്ലോ
നിര്‍ത്തരുത്

ജ്യോനവന്‍ said...

ഷൈജു
നന്ദി

പഞ്ചാരകുട്ടന്‍ -malarvadiclub said...

തിരിച്ചു ഒന്നും പറയാനാകില്ലെന്നു അറിയാം എങ്കിലും വെറുതെ ഞാന്‍ കുറിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ