Tuesday, March 18, 2008

കത

കാടുകയറിയ ചിന്തയുടെ
വിഴുപ്പാണ് ചുമലിലെങ്കിലും
അനുഭവത്തിന്റെ ചൂടും ചൂരും
വല്ലപ്പോഴുമൊക്കെ ഒളിഞ്ഞെത്തി
‘ബേ’ എന്നു മൂളാറുണ്ട്!

ഇടയിലൊന്ന്
‘വിഴു’ങ്ങിയതില്‍
നാടുവിട്ടുപോയ
ഒരമ്മപെറ്റ മക്കള്‍
അച്ഛനെ അച്ചാ
എന്നു തെറ്റിദ്ധരിച്ചു!

8 comments:

ജ്യോനവന്‍ said...

വലിഞ്ഞുകയറിവന്ന അക്ഷരത്തെറ്റുകള്‍
ബെര്‍ദേ....

സുല്‍ |Sul said...

:)

ശ്രീ said...

ബെര്‍ദേ എഴുതിയ കത കൊള്ളാം മാഷേ.
വല്ലപ്പോഴും കാടി കൊടുത്തില്ലെങ്കില്‍ ഇനീം “ബേ” എന്നുള്ള മൂളല്‍ കേള്‍ക്കാനിടയുണ്ട്.
;)

നിലാവര്‍ നിസ said...

വായിക്കുന്നു..
കേള്‍ക്കുന്നു..
എങ്കിലും..

Pramod.KM said...

നന്നായിരിക്കുന്നു കണ്ടെത്തല്‍:)

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല കത.

sv said...

ഇടയിലൊന്ന്
‘വിഴു’ങ്ങിയതില്‍
നാടുവിട്ടുപോയ
ഒരമ്മപെറ്റ മക്കള്‍
അച്ഛനെ അച്ചാ
എന്നു തെറ്റിദ്ധരിച്ചു!


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ജ്യോനവന്‍ said...

സുല്‍
:)

ശ്രീ
ദാഹം ഒരു തെറ്റല്ല.
കാടികൊടുക്കാം സഖാവേ
നന്ദി.
:)


എങ്കിലും....
നിലാവര്‍ നിസ
കനപ്പെട്ട എന്തോ 'വിഴു'ങ്ങിക്കളഞ്ഞല്ലോ!
ഭാഗ്യം
:)

പ്രമോദ്
വളരെ നന്ദി, സന്തോഷം.

വാല്‍മീകി
നന്ദി

sv
സന്തോഷം.