Tuesday, March 18, 2008
ഞാന്‍ ദൈവമായിരുന്നപ്പോള്‍ ചെയ്ത മണ്ടത്തരങ്ങള്‍
ലക്ഷണമൊപ്പിച്ച് ഓരോരോ
കൊതവെട്ടിവച്ചത്
നിനക്കു ചാടിക്കയറാനല്ല.
ഓടെടാ…..
വേലികെട്ടിയതു കണ്ടില്ലേ?
എന്ത്!
വിളഞ്ഞെന്നോ,
പൂവും കായും കണ്ടെന്നോ?
ഇലയണിഞ്ഞുലഞ്ഞ്
കുനിഞ്ഞുനില്‍പ്പതു കാണാന്‍
നല്ല ചന്തമെന്നോ,
ചില്ലകള്‍ക്കിടയിലേയ്‌ക്കാണ്
നിന്റെ തോലുരിയുന്ന നോട്ടം
വലങ്കണ്ണില്‍ കരടുവീണ്
ഞെരടിയ കല്ലേറ്.
അതുശരി;
അഭിമുഖം നടത്താനെന്നോ..
ആ കോലങ്ങ്
മടക്കിവച്ചേര്.
വല്ലപ്പോഴുമൊക്കെ
ഒരു കയറുംകൊണ്ട്
ഇതിലേ ചുറ്റിത്തിരിയുന്നത്
എന്തായാലും
എന്നോടുള്ള ഇഷ്ടമല്ല.
തൂങ്ങിച്ചാവാനാണെങ്കിലും
പാവം ഈ മരം
എന്തു പഴിച്ചു?
അല്ല;
നീയെന്നോ?!
ഇലകൊഴിഞ്ഞുണങ്ങി
വിണ്ടുകീറുന്ന കാലത്ത്
വിറകിനുപോലുമെടുക്കാത്ത
ഈ പാഴ്മരത്തെ
ഇങ്ങനെ വളര്‍ത്തുന്ന
ദൈവം!
ഓടെടാ…….
Subscribe to:
Post Comments (Atom)
9 comments:
ആ ,ഓടെടാ... ഉള്‍പ്പെടെ എല്ലാം ഗ്രാമ്യമായ ഏതോ ദൈവത്തിന്റെ ഓര്‍മ്മയുണര്‍ത്തി.കല്ലുകൊണ്ടോ മരംകൊണ്ടോ അല്ലാത്ത ഏതോ ദൈവം.നന്ന്
ഓടിയേ....
:)
പല രൂപങ്ങളില്‍ മാറിമറിഞ്ഞുപുലര്‍ന്ന് വരുന്നു ഈ കവിത.
നല്ലത്
നന്നായിട്ടുണ്ടു ആശയം ....
നന്മകള്‍ നേരുന്നു
കുശുമ്പനാണല്ലേ?
വായിച്ചറിഞ്ഞത്: ആദിയില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നത്രേ! അതിലൊരു മരവും നിറയേ പഴങ്ങളും. അഭിമുഖം പിഴച്ചു,വേലിക്കു പുറത്ത്.കാലം കടന്നു പോയി... മരം വിണ്ടു കീറി. മൂന്നാം ദിനം പുഷ്പ്പിച്ചു - ആ കഥ ഇവിടെ
നന്ദി, അയ്യോ നില്‍ക്കുന്നില്ല... റെഡി, വണ്‍. ടൂ.. ത്രീ.
Happy Easter
അത്യുഗ്രന്‍!
തിരുവന്തോരത്തിനു തെക്കൊരിടത്ത് വില്ലേജ് വര്‍ക്ക് ചെയ്യുന്ന സമയത്ത് ഒരു കുടിലില്‍ ഉറ്റക്ക് താമസിച്ചിരുന്ന ഒരു അമ്മയെ വൃദ്ധസദനത്തിലേക്ക് താമസം മാറാനായി നിര്‍ബന്ധിക്കാന്‍ ചില ചെറുപ്പക്കാരെയും കൂട്ടി പോയിരുന്നു :)മുന്നുമിനുറ്റേ കൂരക്കുകീഴില്‍ ഇരുന്നുള്ളൂ ഹഹഹ!
സനാതനന്‍ മാഷ്
വളരെ നന്ദി.
സന്തോഷം
നിലാവര്‍ നിസ
:):(
ഓടിയോ?
ദീപു
വളരെ സന്തോഷം
നന്ദി
sv
നന്ദി
ഭൂമിപുത്രി
അയ്യോ! അതെങ്ങനെ മനസിലായി?
:)
സഞ്ചാരി\
വരാം കൂട്ടുകാരാ.
താങ്കള്‍ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍.
പാമരന്‍
നന്ദി
ശ്രീവല്ലഭന്‍
:)
ഗുപ്തന്‍
അതെ, മൂന്നുമിനിട്ടുകൊണ്ട് എന്തെല്ലാം ചോദ്യങ്ങള്‍
ഹോ!
Post a Comment