ഇറച്ചിവെട്ടുകാരന് തിന്നാന്‍ കാത്തുവെച്ച മാമ്പഴം, കരള്‍ മാത്രം വാങ്ങാന്‍ വന്ന പെണ്‍കുട്ടി. ഞാനാകട്ടെ അതിന്നിടയില്‍ ഒരുപമയെ കുരുക്കാന്‍ ശ്രമിക്കുകയായിരുന്നു. തലകുനിച്ചുനിന്നിട്ടും മിഴി കൂമ്പിയടച്ചിട്ടും പെണ്‍കുട്ടി അതു കണ്ടുപിടിച്ചു…! “ചേട്ടാ ചേട്ടന്റെ മാങ്ങേല് പുഴു” വന്ന വേഗത്തില്‍ തിരിച്ചിറങ്ങിയ ഉപമ. പുളയുന്ന പുഴു. ഇറച്ചിക്കടയ്ക്കു മുന്നില്‍ പരസ്പരം കാത്തുനില്ക്കുന്നവര്…..! |
Friday, May 30, 2008
ഇറച്ചിക്കടയില്‍ സംഭവിച്ചത്
Subscribe to:
Post Comments (Atom)
11 comments:
:) ഇഷ്ടമായി.
ഹഹ..
പുഴുവുള്ള മാമ്പഴം നന്നായി..!
പുഴുവുള്ള മാമ്പഴം പുറത്ത് നിന്ന് നോക്കിയാലേ മനസ്സിലാകുന്നവരും ധാരാളം :-)
നന്നായി:)
ഹാ ഹാ... രസകരമായിരിക്കുന്നു.
നല്ല വരികള്‍
നന്നായിട്ടുണ്ട്..
ഹഹ..
ഹഹ..
മാങ്ങയിലെ പുഴു ... ഇഷ്ടപെട്ടു.
അറിഞ്ഞൊ അറിയാതെയോ എപ്പോഴും ഒരു കാഴ്ചക്കാരന് ഉണ്ടാവുന്നുണ്ട്. മാംസം വില്‍ക്കുന്നിടത്തും, വാങ്ങുന്നിടത്തും. വര്‍ത്തമാനത്തില്‍ നിന്ന് കാണുകയും, കേള്‍ക്കുകയും. ഇല്ല ഭൂതം, ഭാവി
ഉപമ മാത്രം വാങ്ങാന്‍ ഒരു പെണ്‍കുടി വരുമായിരിക്കും.. അതിനു പറിച്ച് കൊടുക്കാനുള്ള കരളല്ലേ ഈ കവിതയില്‍ കാത്തുവെച്ചിരിക്കുന്നത് ?
ഇറച്ചിക്കടയ്ക്കു മുന്നില്‍
പരസ്പരം
കാത്തുനില്ക്കുന്നവര്…..!
അതെ.അവിടെയുണ്ട് കണ്ണടച്ചിരുട്ടാക്കിയ നമ്മുടെ മുഖം.
വായിക്കാന്‍ വൈകിപ്പൊയെങ്കിലും ചൂടോടെ അറിയിക്കട്ടെ..,ഇഷ്ടമായ് ഈ കവിത.
Post a Comment