Sunday, October 26, 2008

മൗനം

അയ്യോ!
ഇത്രനേരം മുറുക്കിച്ചവച്ചത്
നാക്കായിരുന്നു.
തുപ്പിയത് വാക്കായിരുന്നു.
തെറിച്ച വാക്കില്‍
മഷിയിട്ടുനോക്കിയപ്പോള്‍
കഷ്ടം, കഷ്ടകാലം!

16 comments:

Teena C George said...

അപ്പോള്‍ അതായിരുന്നു ഈ നീണ്ട മൌനത്തിന്റെ അര്‍ത്ഥം!
പൊട്ടക്കലം വീണ്ടും സജീവമായതില്‍ സന്തോഷം...

പാമരന്‍ said...

വെല്‍കം ബാക്ക്‌!

നജൂസ്‌ said...

ഇത്രകാലം
വരാതിരുന്നത് വാക്കായിരുന്നു
ഇപ്പൊ വന്നല്ലോ
ഈ വാക്കുകള്‍ ധാരാളം

ശ്രീവല്ലഭന്‍. said...

:-)

Welcome back!

Sanal Kumar Sasidharan said...

മുറിനാക്കൻ :)

മൃദുല said...

നാക്കും വാ‍ക്കും

ഭൂമിപുത്രി said...

മിണ്ടാതിരുന്ന് അത്രയുമറിഞ്ഞല്ലൊ!
ഇനിപ്പറഞ്ഞുതുടങ്ങാം

റോഷ്|RosH said...

നാക്ക് ചവച്ചെന്കിലും വാക്കു തുപ്പുന്നുണ്ടല്ലോ...

അത് മതി...

സജീവ് കടവനാട് said...

എന്നിട്ടും വിക്കിയില്ലല്ലോ
അതു നന്നായി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചുമ്മാതല്ല ഒര്രു മൌനം. എന്തായാലും കലികാലത്തില്‍ ഒരുകഷ്ടകാലത്തെയെങ്കിലും തുപ്പാനായല്ലോ

ജ്യോനവന്‍ said...

ടീന, പാമരന്‍, നജൂസ്, ശ്രീവല്ലഭന്‍, സനാതനന്‍:), വാവ, ഭൂമിപുത്രി, സാംഷ്യ, കിനാവ്, പ്രിയ.
സന്തോഷം.

ശ്രീ said...

:)

കുറേക്കാലത്തിനു ശേഷമാണല്ലോ മാഷേ...

sv said...

നന്മകള്‍ നേരുന്നു

Mahi said...

തെറിച്ച വാക്ക്‌ ജീവിതം എന്നായിരുന്നൊ ?

Manikandan said...

was it a theri?

Manikandan said...

was it a theri?