Sunday, May 31, 2009

കള്ളന്‍

വിരല്‍തുമ്പിലെ കറക്കങ്ങള്‍
പോക്കറ്റിലെ മൃഷ്ടാന്നങ്ങള്‍
പൂച്ചട്ടിയിലെ ഒളിവുകാലം
കാര്‍പ്പെറ്റു്‌ തടവ്
ഭയഭ്രമകല്‌പിത കട്ടിളപ്പടി
ആശയങ്ങളുടെ അലമാര
ആശകളുടെ മടിക്കുത്ത്.

ഇപ്പോള്‍ ഒരു താഴിനുള്ളില്‍
തല പെട്ടിരിക്കുകയാണ്‌.
"ആരെങ്കിലുമൊന്നു
വലിച്ചൂരിത്തായോ അയ്യോ!
എനിക്കിതൊന്നും
സഹിക്കാന്‍ മേലേ,,,!!!"

4 comments:

ചോലയില്‍ said...

വ്യത്യസ്‌തമായ കവിത.
ആശംസകള്‍

Mahi said...

കലക്കന്‍

Sreejith said...

ആശയങ്ങള്‍ ആരെങ്കിലും മോഷ്ടിച്ചുവോ ചങ്ങാതീ ...

ഹന്‍ല്ലലത്ത് Hanllalath said...

...ലളിതമായത്..