Tuesday, June 2, 2009

പാറ്റ്

കുതിരകളെയും
കഴുതകളെയും
കാറ്റിനെതിരേവിട്ട്
ഒരു മുറച്ചിരി
തറച്ചിരിപ്പ്.
അതായത്;
കാറ്റിനൊപ്പം പറന്നതും
തിരികെ മുറത്തില്‍
വീണതും
ഗണിക്കുമ്പോള്‍
ഏതിനെ കുതിര
ഏതിനെ കഴുത
എന്നു വിളിക്കണം?

8 comments:

ഗുപ്തന്‍ said...

ഇതു തകര്‍ത്തു മകനേ...

Melethil said...

!

സെറീന said...

നല്ല കവിത.
(പാറ്റുന്നത്‌ കഴുത മുറമോ
കുതിര മുറമോ?
എന്നാലേ പറയാന് പറ്റൂ.
ഇപ്പോള്‍ അങ്ങനെയൊക്കെയാണ്
പാറ്റും പതിരളക്കലും എന്ന് തോന്നുന്നു. )

ഹാരിസ് said...

തല്‍ക്കാലം പാറ്റ് മാത്രമാണ് സത്യം.
കഴുതകള്‍ക്കും കുതിരകള്‍‍ക്കും എന്തു സാംഗത്യം...?

നജൂസ്‌ said...

ഞാന്‍ തോറ്റു. :)

ശ്രീ said...

ശരിയാ... കണ്‍‌ഫ്യൂഷന്‍!

പാമരന്‍ said...

stylan!

കണ്ണനുണ്ണി said...

അറിയുലാ... പാസ്സ്‌