Wednesday, August 5, 2009

മാജിക്കല്‍ റിയലിസം

തലോടിത്തലോടിയിരിക്കെ
കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം

വാരിവാരി
ആറ്റിനക്കരെ തൂത്തുവാരി
തൂത്തപെണ്ണിനെ വാരി
വരി മൂത്തനേരം
ഇടയിലൊരു വാഴ
കുലച്ചുപൊന്തി

പന്തുകൊണ്ടു കളിച്ചരം വന്നേരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുപോയി ഒളിച്ചരംകിന്നരം

കൊമ്പു കുത്തി
കുലച്ചവാഴ
പന്തുതട്ടി
പൊന്തക്കാടിളക്കി

ഉള്ളില്‍
ഉള്ളിന്റെയുള്ളില്‍...!

6 comments:

ജ്യോനവന്‍ said...

അരം‌+അരം= കിന്നരം അല്ലേയല്ല :)

son of dust said...

സത്യം മാജികൽ റിയലിസം

Anonymous said...

ഉള്ളിന്റെയുള്ളില്‍...!
ഉള്ളില്‍

പൊന്തക്കാടിളക്കി
പന്തുതട്ടി
കുലച്ചവാഴ
കൊമ്പു കുത്തി

പന്തുപോയി ഒളിച്ചരംകിന്നരം
പൊന്തക്കാടുവന്നു വിളിച്ചു കിന്നരം
പന്തുകൊണ്ടു കളിച്ചരം വന്നേരം

കുലച്ചുപൊന്തി
ഇടയിലൊരു വാഴ
വരി മൂത്തനേരം
തൂത്തപെണ്ണിനെ വാരി
ആറ്റിനക്കരെ തൂത്തുവാരി
വാരിവാരി

കൊമ്പു മുളച്ചുപോയൊ-
രുച്ച മയക്കം
തലോടിത്തലോടിയിരിക്കെ

മാജിക്കല്‍ റിയലിസം

ജ്യോനവന്‍ said...

ഹ ഹ
അനോണിയെലീ (ഒരു ‘ഇ’ ഞാന്‍ വെറുതേ ഇട്ടുതരാം)
തിരിച്ചു തൊരക്കാന്‍ ഇത്തിരി കഷ്ടപ്പെട്ടുവല്ലേ!
കെഴങ്ങും തണ്ടും ഇലയടക്കം തൊരന്ന് ആകെ വയ്യാണ്ടായി ല്ലേ?
ഇനി മാനം, ആകമാനം. തൊരന്നു് തൊരന്നങ്ങു പോയാല്‍ ഒത്തിരിയൊണ്ട്.
നടക്കട്ടെ.....

സുനീഷ് said...

ഹ ഹ ഹ... നടക്കട്ടെ പൊന്നുരുക്കുന്നിടത്തെ എലിപിടുത്തം!

ജ്യോനവന്‍ said...

ഹ ഹ
സുനീഷ്, ഇതുവഴിയൊക്കെ
ഒളിച്ചു കറങ്ങുന്നുണ്ടായിരുന്നല്ലേ?
ഞാനാണെങ്കില്‍ ഒരു കെണിവച്ചു
കാത്തിരിക്കുകയായിരുന്നു. വെളിച്ചത്തു വന്നില്ലായിരുന്നേല്‍ ചിലപ്പോള്‍ പെട്ടുപോയേനേ
:):)