Tuesday, September 8, 2009

MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

507 comments:

«Oldest   ‹Older   401 – 507 of 507
ബഷീർ said...

അറിഞ്ഞില്ല..
അറിയാതെ, ഞാൻ പഴയ ഒരു പോസ്റ്റിൽ കമന്റും ഇട്ടു. പിന്നെയാണീ കമന്റുകൾ കാണുന്നത്.
മർവിപ്പ് ബാധിക്കുന്നു..:(

വിട

mjithin said...

ഓര്‍ക്കുന്നു ജ്യോനവാ നിന്നെ... വീണ്ടും ഈ അക്ഷരങ്ങള്‍ക്കിടയില്‍

Sabu Kottotty said...

...ശാന്തി...

പള്ളിക്കുളം.. said...

ജ്യോനവൻ.. എവിടെയെങ്കിലും താങ്കളുടെ പേരുകണ്ടാൽ ഒരു ദുഖം എന്നെ ഇങ്ങോട്ട് ആനയിക്കുന്നു.. അളൊഴിയാത്ത പൊട്ടക്കലം.. ആദരാഞ്ജലികൾ...

പള്ളിക്കുളം.. said...

:(

Kuzhur Wilson said...

നിനക്കവിടെ ഈസ്റ്റര്‍ ഉണ്ടായിരുന്നോ ?
വിഷുവുണ്ടോ ?

എങ്കില്‍ നിനക്ക് വിഷു ആശംസകള്‍

Unknown said...

vilsaaaaa.........

സെറീന said...

ജ്യോനവന്‍..

Mohamed Salahudheen said...

നീ ജീവിക്കുന്നു, ഓര്മ്മകളില്

Anonymous said...

എല്ലാം അറിയാന്‍ വൈകി ...താങ്കളുടെ വരികളെ ഇന്നും അറിയാന്‍ കഴിയുന്നു ...

Siddique said...

ജ്യോനവാ ,നീ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. ബ്ലോഗ്‌ സമൂഹത്തിന്റെ
അത്യപൂര് വമായ കുട്ടായ്മക്കും പ്രാര്‍ഥനക്കും നീ ഒരു നിമിത്തമായല്ലോ...ഒരിറ്റു കണ്ണീര്‍ പൊഴിക്കാന്‍ ഞാനും

ISMAIL K said...

Aadaraanjalikal...

തണല്‍ said...

നീ ഇവിടെ തന്നെയുണ്ടല്ലോ അല്ലേ?

Anonymous said...

"Here rests his head upon the lap of Earth
A youth to Fortune and to Fame unknown.
Fair Science frowned not on his humble birth,
And Melacholy marked him for her own.

Large was his bounty, and his soul sincere,
...."
സുഹൃത്തേ താങ്കളെ ഓര്‍ത്ത് ഒരു രക്തക്കുറിപ്പ്‌
http://aadhilas-heartbeats.blogspot.com/2010/06/blog-post_1720.html

Sreejith Kumar said...

Rest in peace...

കുസുമം ആര്‍ പുന്നപ്ര said...

i came here after his death but from mathrubhoomi weekly i heard about him

ചക്കി said...

Tuesday, September 8, 2009
MANHOLE

ഞാനൊരു നഗരവാസിയാണ്‌.
തെളിച്ചു പറഞ്ഞാല്‍ ഒരഴുക്കുചാല്‍‌.

നിങ്ങളുടേതായ ഭാഷ്യങ്ങളെ,
ഭാഷാന്തരങ്ങളെ മറന്നിട്ടല്ല;
എന്റെ ഇടത്താവളങ്ങളെ
'പുരുഷന്റെ പ്രായോഗികത'
എന്നു വിവര്‍ത്തനം ചെയ്യുന്നു.

അതിന്റെ,
ഇരുമ്പില്‍ നെയ്ത
സ്മാരകങ്ങളിലൂടെയാണ്
ഞാന്‍ സംസാരിക്കുന്നത്.

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.

ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

Posted by ജ്യോനവന്‍ at 11:07 AM

ഇതെഴുതിയിട്ട് ഇന്ന് ഒരു വര്ഷം തികയുന്നു.. :(

ജ്യോനവന്‍-ഓര്‍മ്മകള്‍ said...
This comment has been removed by the author.
nelson said...

മരണവും കല്ലറയും റീത്തുമില്ലാത്ത ലോകത്തു നീ സുഖമായിരിക്കുന്നു എന്നു കരുതുന്നു... the day fate wasn't any fair is back again. september 20th.

തണല്‍ said...

കാലങ്ങളേറുന്തോറും
നിന്നെക്കുറിച്ചുള്ള ഓർമ്മകൾക്ക്
കനം കൂടിക്കൂടി വരികയാണല്ലോ ജ്യോനവാ.
നിനക്കവിടെ സുഖമെന്നു കരുതുന്നു...

പകല്‍കിനാവന്‍ | daYdreaMer said...

എടാ ...

CKLatheef said...
This comment has been removed by the author.
CKLatheef said...

ജ്യോനവന്‍ അവസാനമായി പറഞ്ഞു.

സെറീനാ
ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
നന്ദി

September 19, 2009 11:31 AM

അറം പറ്റിയ വാക്കുകള്‍ക് ഒരു വര്‍ഷം തികഞ്ഞു.

പ്രിയ ജ്യോനവാ...

നിന്റെ ബ്ലോഗ് ഞങ്ങളെ ജീവിതത്തിന്റെ നശ്വരത ഓര്‍മിപ്പിക്കുന്നു. ഞങ്ങളിപ്പോഴും നിന്നെ ഓര്‍ത്തുകൊണ്ടിരിക്കുന്നു.

നീര്‍വിളാകന്‍ said...

പ്രിയ ജ്യോനവാ... നീ കടന്നു പോയിട്ട് ഒരു വര്‍ഷം തികഞ്ഞു എന്നത് അത്ഭുതത്തൊടെയാണ് ഞാന്‍ മനസ്സിലാകിയത്... ഞങ്ങളുടെ ആല്‍ത്തറയിലെ കെടാവിളക്കായി നീ ജ്വലിക്കുമ്പോള്‍ കാലങ്ങള്‍ കടന്നു പോകുന്നത് അറിയാത്തത് സ്വാഭാവികം.... വികാരങ്ങള്‍ക്ക് മനുഷ്യനെ അടിമപ്പെടുത്താത്ത ആ ലൊകത്തിരുന്ന് തികഞ്ഞ നിര്‍വ്വികാരതയോടെ ഇതെല്ലാം നോക്കി കാണുകയായിരിക്കാം അല്ലേ.... എന്നെങ്കിലും ഒരിക്കല്‍ നമ്മുക്ക് കണ്ടുമുട്ടാം....

Tijo said...

We love you Naveen as ever....

സജീവ് കടവനാട് said...

ഒക്ടോബര്‍ 3 ന് നവീനിനെ അനുസ്മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചാലോ? ഒരു പ്രോഗ്രാം??

ആദിത്യന്‍ said...

പറയാന്‍ ഒട്ടേറെ ബാക്കി വച്ച് ഞങളെ വിട്ടു പിരിഞ്ഞ പ്രിയ ജോനവന് ഒരു നാട്ടുകാരന്റെ
സ്മരണാഞ്ജലി ........
മനസ്സില്‍ നിറയെ കവിതയുമായ് നമ്മുടെ മലയിറങ്ങി പോയ നീ
ഒടുവില്‍ കുറച്ചു കണ്ണീര്‍ മാത്രം ബാക്കി തന്നു

CKLatheef said...

പൊട്ടക്കലവും വട്ടപ്പൂജ്യവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ. ഞാനൊരു ബന്ധം കാണുന്നുണ്ട്. ഇടക്കുവെച്ച് നമ്മെ പിരിഞ്ഞുപോയ നമ്മുടെ സുഹൃത്തുക്കളുടെ ബ്ലോഗ് നാമമാണത്. രണ്ടുപേരും നമ്മുക്ക് വേണ്ടി എഴുതിക്കൊണ്ടിരിക്കെ ഇഹലോകം വെടിഞ്ഞു. ഇതാ മറ്റൊരു സുഹൃത്ത് ജ്യോനവനെ പോലെ മരണത്തെക്കുറിച്ച് സൂചിപ്പിച്ച് മരണത്തിലേക്ക് നീങ്ങിയ റിയാസ്, പരിചയപ്പെടുക. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തുക.

ഇവരുടെ ബ്ലോഗുകള്‍ ഇനി ഇവര്‍ക്ക് പ്രചരിപ്പിക്കാനാവില്ല. എന്നതിനാല്‍ മാന്യ സുഹൃത്തുക്കള്‍ ക്ഷമിക്കുമെന്ന് കരുതുന്നു.

റശീദ് പുന്നശ്ശേരി said...

കണ്ടതില്ല
കേട്ടതുമില്ല
അറിഞ്ഞതോ
വളരെ വൈകിയും.
ഇവിടെ നിനക്ക് മരണമില്ലെന്ന്‍ ഞാന്‍ അറിയുന്നു

Dr. Prasanth Krishna said...

ജ്യോനവൻ നിനക്ക് മരണമില്ല. നീയില്ലാത്ത ഒരു വർഷം. എങ്കിലും ഓർമ്മകളിൽ അക്ഷരങ്ങളിൽ നീ ഇവിടെതന്നയുണ്ട്.

സസ്നേഹം ക്യഷ്ണ

Unknown said...

അറിയില്ല
എങ്കിലും
അറിയുന്നു
നിന്നെയിവിടെ..
..

തണല്‍ said...

edaaaaaaaa,
entho ninnodu samsarikkanamennu thonni..

തണല്‍ said...

eda,
ninakku sukhamanoda?

പഞ്ചാരകുട്ടന്‍ -malarvadiclub said...

തിരിച്ചു ഒന്നും പറയാനാകില്ലെന്നു അറിയാം എങ്കിലും വെറുതെ ഞാന്‍ കുറിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ

തണല്‍ said...

തിരക്കിൽ ഒരിത്തിരി നേരം നിന്റെ കൂടെ..എനിക്കു വേണ്ടി!
:)

ചക്കി said...

ഒരിത്തിരി നേരം....

Tijo said...

Memories are the most easiest things to be wiped off...But, the fondness in the experience of living with one is difficult to be forgotten.. He, Jyonavan of Blogging community had lived with us freshness in his thoughts, hence live with us even now with the same Charisma he left behind us. Thanks to all those who remembers our dearest brother even now.....

Tijo said...

naale nee varille nammude nelsente manasammathamaa panthallur st marys palliyil vachu..

Anonymous said...

നിന്നെ ഞാനിന്നോര്ത്തു... നീ എന്റെ ക്വിതയ്ക്കെഴുതിയ കമന്റും.
സുനീഷ്

Devadas V.M. said...

ജ്യോനവന്റെ പുസ്തകം
http://book-republic.blogspot.com/2011/05/blog-post.html

Nena Sidheek said...

ഈ പൊട്ടക്കലം എനിക്കിഷ്ടായി.

Anonymous said...

ആദരാഞ്ജലികള്‍..

ചക്കി said...

പെട്ടെന്നോര്‍മ്മ വന്നപ്പോള്‍ ഓടി എത്തിയതാ....


സുഖല്ലേ ജോ?

ചക്കി said...

:(

സജീവ് കടവനാട് said...

O)
!
!
!

ചക്കി said...

കണ്ടതില്ല
കേട്ടതുമില്ല
അറിഞ്ഞതോ
വൈകിയും.

നിനക്ക് മരണമില്ലെന്ന്‍ ഞാന്‍ അറിയുന്നു...

:(

അഞ്ചല്‍ക്കാരന്‍ said...

നിനക്ക് അവിടെ സുഖം തന്നെയല്ലേ ചങ്ങാതീ... എന്തോ വെറുതെ ഒരു തോന്നല്‍ ഇവടെ ഒന്ന് വരണം എന്ന്. നീ കോറിയിട്ട അക്ഷരങ്ങള്‍ക്കും നിന്റെ സ്മരണകള്‍ക്കും മരണം ഇല്ലല്ലോ?

Anonymous said...

[url=http://www.kamagrashop.pl]viagra[/url], verify my site. If you are interested in escort, see [url=http://www.4uescort.de]huren[/url] or [url=http://www.escort4u.pl]ogloszenia towarzyskie[/url]

Anonymous said...

ജ്യോവന്റെ ഓര്‍മ്മദിനം
ഒക്‍ടോബര്‍ 3ന്‌

ചക്കി said...

The day fate wasn't any fair is coming back again. September 20th.

Remembering you always..!

Neson said...

Thanking you all, Dear bloggers, for remembering Naveen Geroge. May his dream come true... as he always wished to be, to be known as a writer... That was his biggest dream...

നിതിന്‍‌ said...

"ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
നന്ദി"

ഈ വാചാലമായ നിശബ്ദതയ്ക്ക് ഇന്ന് രണ്ടു വയസ്സ്!

സജീവ് കടവനാട് said...

ഡാ.... ഇന്ന് സെപ്തംബർ ഇരുപത്, ഇന്നല്ലേ നീ...

നീ അവിടുണ്ടോ
ഇതൊക്കെ കാണുന്നുണ്ടോ
കേൾക്കുന്നുണ്ടോ
മൂളി മൂളിനിന്ന്
അലർച്ചയിൽ അവസാനിച്ച
രാഗത്തിന്
വിപരീത ദിശയിൽ
വായനയൊരുക്കലിന്റെ
പരീക്ഷണശാലയിലാണോ നീ,
ഡാ നീ ഇതൊക്കെ കാണുന്നുണ്ടോ?
കേൾക്കുന്നുണ്ടോ??

അഞ്ചല്‍ക്കാരന്‍ said...

ചങ്ങാതീ,
ഇന്നായിരുന്നില്ലേ ആ ഹമ്മര്‍...
ഓര്‍ക്കുന്നുണ്ടോ താന്‍ ആ നിമിഷങ്ങള്‍?

രാജന്‍ വെങ്ങര said...

അകാലത്തിൽ നമ്മെ വിട്ടുപോയ കൂട്ടുകാരനെ നോവുന്ന മനസ്സുമായി ഓർക്കുന്നു..ആ അത്മാവിനു ശാന്തി ലഭിക്കട്ടേ..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

:(

ചക്കി said...

നോവുന്ന മനസ്സുമായി...

Masrooh said...
This comment has been removed by the author.
raseesahammed said...
This comment has been removed by the author.
തണല്‍ said...

എടാ..

അഗ്രജന്‍ said...

:(

ചക്കി said...

:(

Anonymous said...

march 14

കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകളുമായി
ജ്യോനവന്റെ മറ്റൊരു ജന്മദിനം കൂടി കടന്നു പോയി...

അഞ്ചല്‍ക്കാരന്‍ said...

ഏയ്‌... ഒന്നുമില്ല. വെറുതെ :(

umbachy said...

ജ്യോനവന്റെ കവിതകൾ പുസ്തകമാകുന്നു,
ഇവിടെ അത് കമന്റായിട്ടാൽ കുറേ പേർ അതറിയും എന്ന് തോന്നുന്നു...

"നവീൻ ജോർജെന്ന വ്യക്തിയുടെ കാര്യത്തിൽ മനുഷ്യർ നിസ്സഹായരായിരുന്നു. എന്നാൽ ജ്യോനവന്റെ കാര്യത്തിൽ അല്ല. അക്ഷരങ്ങളിലൂടെ ഭൂജാതനായ ജ്യോനവന് ഒരു അക്ഷരാഞ്ജലിയായ് അയാളുടെ കവിതാ സമാഹാരം അടുത്തമാസം ആദ്യവാരം പുറത്തിറങ്ങാൻ പോകുന്നു. അത് പ്രസിദ്ധീകരിക്കുന്നത് virtual കൂട്ടായ്മയിൽനിന്ന് ഉടലെടുത്ത ബുക്‍റിപ്പബ്ലിക് എന്ന പ്രസാധനസംരംഭം തന്നെയായി എന്നത് യാദൃശ്ചികമല്ല. മുഖ്യധാരയുടെ കലേതര താല്പര്യങ്ങളാൽ അവഗണിക്കപ്പെട്ടുപോകാവുന്ന കാമ്പുള്ള പുസ്തകങ്ങളെ കണ്ടെടുത്ത് വായനാലോകത്തിനു സമർപ്പിക്കുക എന്ന ലക്ഷ്യം ഏറ്റെടുത്തുകൊണ്ട് ബുക്ക്റിപ്പബ്ലിക്ക് പുറത്തിക്കാൻ പോകുന്ന മൂന്നാമത്തെ പുസ്തകമാണ് 'പൊട്ടക്കലം'. മരണവും ജീവിതവും, പ്രതീക്ഷയും നിരാശയും, നർമ്മവും വിഷാദവും ഇടകലർന്ന അനുഭവങ്ങളുടെ മിനുസപ്പെടുത്താത്ത പച്ചയായ ആവിഷ്കാരം, ജ്യോനവന്റെ ആ കാവ്യപ്രപഞ്ചം ബുക്‍റിപ്പബ്ലിക്കിന്റെ മുൻ പുസ്തകങ്ങളെപ്പോലെ മലയാളിക്ക് വേറിട്ടൊരു വായനാനുഭവമായിരിക്കും."
-വിശാഖ് ശങ്കര്‍

വികടശിരോമണി said...

അൽപ്പം വർഷങ്ങൾക്കു മുൻപ് അനവധിതവണ കമന്റ് ടൈപ്പിയ ഈ ബോക്സിൽ കുറേകാലത്തിനു ശേഷം ഇന്നു ടൈപ്പേണ്ടി വന്നിരിയ്ക്കുന്നു.

ബുക്ക് റിപ്പബ്ലിക്ക് ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്. ബ്ലോഗിങ്ങ് വസന്തകാലത്തിന്റെ ഓർമ്മകളൊക്കെ മങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. ഇന്നും തെളിഞ്ഞുനിൽക്കുന്ന, നീറ്റലുള്ള ഒരോർമ്മ ഇതാണ് - ജ്യോനവൻ. അന്നവന്റെ ഭൗതികശരീരം വരുന്നതും കാത്ത് എയർപോർട്ടിൽ ഞാനും അനിൽ@ബ്ലോഗുമൊക്കെ കാത്തുനിന്നതു മറക്കാനാവാത്ത ഓർമ്മ.

അൽപ്പം വൈകിയാണെങ്കിലും ജ്യോനവന്റെ കവിതകളിൽ അച്ചടിമഷി പുരളുകയാണല്ലോ. സന്തോഷം.

"ഒരു ജിറാഫിനെയും വിശിയെയും ഒന്നിച്ചു കാണുന്നൊരിക്കല്‍ വെറുതേ പറഞ്ഞുനോക്കും; 'തലമാറട്ടെ'. എങ്ങാനും ഒത്താലോ:)"

എന്ന് എന്നെ സംബോധന ചെയ്ത് അവന്റെ ഒരു കമന്റ് മുകളിൽ കിടന്നു ചിരിയ്ക്കുന്നു. ഇനിയും ഇവിടെ നിൽക്കാൻ വയ്യ.

കുളക്കടക്കാലം said...

nannayi.ippol njaan kuwaittil illa.maranathinu mumpum seshavum oppamundaakaan kazhinjittund.urumbum,vicharavum,chintakanum balayum,okke aa sahodaranuvendi vedanakal pankuvachavar.anujanodoppam oru manassayi koodiyavar,......ivide rekhappeduthikaanunna commentlalekkalere oro nimishavum vivarangalariyaan lokathinte nanaa konukalil ninnum otterpper..sumanassukal.maranasesham naatile blogermaarum aa vedanayil kudumbaangalkkoppam koodi.....enthaayaalum valare nannayi

http://kulakkadakkalam.blogspot.in/2009/10/blog-post_05.html

Devadas V.M. said...

പൊട്ടക്കലം - ജ്യോനവന്‍ ‌കവിതകളുടെ പ്രകാശനം
book-republic.blogspot.com/2012/07/blog-post_11.html

ജ്യോനവന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ നവീന്‍ ജോര്‍ജ്ജ് എഴുതിയ കവിതകള്‍ ജൂലൈ ഇരുപത്തൊന്നാം തീയതി ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയ്ക്ക് കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വച്ച് പ്രകാശനം ചെയ്യും.

തണല്‍ said...

.....

സുരേഷ്‌ കീഴില്ലം said...

പൌരുഷവിലാപത്തിനൊപ്പം ചേരുന്നു

ചക്കി said...

You are remembered always

Anonymous said...

നാളെ സെപ്റ്റംബര്‍ 19

പൊട്ടക്കലത്തിലെ മറവിയുടെ ഓര്‍മ്മകള്‍ തുടങ്ങിയിട്ട് മൂന്ന് വര്‍ഷങ്ങള്‍...


Anonymous said...

:(

ചക്കി said...

Remembering you always..!

Anonymous said...

[url=http://www.49ersonlineofficialstore.com/vernon_davis_jersey_super_bowl]Vernon Davis Jersey[/url] emurbursofs
[url=http://www.49ersonlineofficialstore.com/justin_smith_jersey_super_bowl]Justin Smith Jersey[/url] TynckeyncBype
[url=http://www.49ersonlineofficialstore.com/justin_smith_jersey_super_bowl]Justin Smith Jersey[/url] Proonseorek

Anonymous said...

top [url=http://www.c-online-casino.co.uk/]c-online-casino.co.uk[/url] hinder the latest [url=http://www.realcazinoz.com/]online casino[/url] manumitted no store bonus at the leading [url=http://www.baywatchcasino.com/]no lay down bonus
[/url].

Anonymous said...

Hello, I think your site might be having browser compatibility issues.

When I look at your website in Ie, it looks fine but when opening in Internet Explorer,
it has some overlapping. I just wanted to give you a quick heads
up! Other then that, terrific blog! plenty of fish review
My website - plenty of fish login

Anonymous said...

[url=http://longchampsoldesk.deviantart.com/journal/]sac longchamp[/url] Her parents have clearly lost control, or perhaps they never had it to begin with. For one, if my child could afford to buy all of those clothes and needed more Cheap Mulberry Large Oliver Laptop Briefcase Black for Men,Latest Style Hot Sale At Mulberry Outlet Online. space to house them, I would suggest that she is also capable of supporting herself in her own apartment; although I certain no one would want to be her roommate for fear that she would attempt the same on them. And if she thinks she can afford to live on her own, then she should start selling her wardrobe to start saving some cash so that she can..
[url=http://longchampsoldes.blog.com/]sac longchamp moins cher[/url] Tote bags are also great to giveaway when you are planning to give out several promotional items because you can put the other items in the bags. If you hand out your bags at a trade Excellent Style Mulberry Women's Alexa Leather Satchel Brown Bag, latest fashion for up to 65% Off retail. Join For Free Now! show, bazaar or festival, people will put all of the other promo items that they pick up from other booths into your bag in order to carry them. This means that your logo tote bags will always be visible to potential customers..
[url=http://longchamppliagea.pblogs.gr/]sac longchamp[/url] It makes sense to Choose your own style of Sconto Mulberry Outlet Sale Women's Alexa Plaster Pink Soft Buffalo Bags popular sale buy a new one - you don't know what damage has been done to a second-hand one. If yours does suffer any damage it should be replaced. And in the event of an accident, only a trained medic should attempt to remove a helmet.. What about women? Government played a pretty fine con game towards women. The idea of entering the workforce rather than child-rearing is not a moral one, but a personal one. This is decided by each family, according to the desires of the parents, efficiency, and well being of the children. The Betsy Stitched handbag is created with touch of an artisan who loves to have some fun. It features a 10" strap with an interior zipper pouch, 2 side compartments, a flap with a magnet for a closure, and custom toile lining. This handbag can be found for a little under $250..

Unknown said...

അടിപോളി
ഒന്ന് ഒന്നും മനസിലായില്ല

Unknown said...

It's four years, since Jyonavan commented on his blog,Pottakkalam.

നിതിന്‍‌ said...

ജ്യോനവൻ ....ഓർമ്മകൾ...

SHAMSUDEEN THOPPIL said...

ഒടുവിലെഴുതിയ വാക്കുകള്‍
അറം പറ്റാതിരിക്കട്ടെ
തിരികെ വരുക
മിണ്ടിക്കോണ്ടേയിരിക്കുക
നിറഞ്ഞ പ്രാര്‍ത്ഥനയോടെ...

Malayali Peringode said...

പ്രിയ ഷംസു...
ജ്യോനവൻ പോയിട്ട് വർഷങ്ങൾ കഴിഞ്ഞു...
ഇപ്പോൾ വരുന്ന കമന്റുകൾക്ക് ഒരു മറുപടിയെഴുതാൻ അവനിന്നില്ല...

അവൻ നമുക്കായി അവസാനമായി എഴുതിയ വരികൾ വീണ്ടും വായിക്കുമ്പോൾ, മനസ് വെന്തുരുകുന്നു.... :(

►ഇനി മുതല്‍ മിണ്ടാതിരുന്നുകൊള്ളാമേ
വെറുതേ കണ്‍ഫ്യൂഷന്‍ ആകാന്‍ വയ്യ:)
നന്ദി

September 19, 2009 at 11:31 AM◄

Riyas Nechiyan said...

:(

Anonymous said...

ഇതാ ജ്യോനവന്റെ മറ്റൊരു ജന്മദിനം
കൂടി കടന്നു പോകുന്നു ...

ജ്യോനവാ നിന്റെ ഓർമ്മകൾ ...

Anonymous said...

ജ്യോനവന്റെ ഓർമ്മകളുമായി ഒരു വര്ഷം കൂടി കടന്നു പോകുന്നു ...

ഇന്ന് ജ്യോനവന്റെ അഞ്ചാം ചരമ വാര്ഷികം

Tijo said...

Five years had passed since you left us. Recently I had read you again through Vinod Thellassery's Spandikkunna kariyilakal.
We miss you dear.

Risha Rasheed said...

ഒരു നോവ്‌ ബാക്കിയായി..തൊട്ടാവാടി ചെടിയില്‍ തൊട്ടതു പോല്‍..rr

Risha Rasheed said...

കനലായ് നെഞ്ചിലൊരു പിടച്ചില്‍..rr

നിതിന്‍‌ said...

"മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍.."
-ജ്യോനവൻ
മാർച്ച്‌ 14: ജ്യോനവന്റെ ജന്മദിനം...

നിന്നോർമ്മകൾ...

നിതിന്‍‌ said...
This comment has been removed by the author.
Tijo said...

Remembering a loving soul on his birthday. ..6 years, many dreams ...many events life is moving ... Under your watchful guidance

Tijo said...

Remembering a loving soul on his birthday. ..6 years, many dreams ...many events life is moving ... Under your watchful guidance

Unknown said...

Sangadam thonnunnu
Noshina
His sister

Unknown said...

Sangadam thonnunnu
Noshina
His sister

Anonymous said...

വീണ്ടും വേർപിരിയലിന്റെ ഒരോർമ്മ ദിനം

Sreejith said...

Naveen ...orkkarundu ....ninne ... ninte chiriye.....

Sreejith said...

വ്യർത്ഥമെങ്കിലും ... വന്നുപോകുന്നു ഞാൻ
നിൻ കവിതകളിലർത്ഥം തിരയുവാൻ...
മരിക്കാത്ത ഓർമ്മകളുമായ്... പ്രിയ സ്നേഹിതൻ

നിതിൻ said...

നീയില്ലാത്ത ഒൻപത് വർഷം. എങ്കിലും ഓർമ്മകളിൽ അക്ഷരങ്ങളിൽ നീ ഇവിടെതന്നയുണ്ട്.

Anonymous said...

ninakkenne ormayundo..thanal aanu.

നിതിന്‍‌ said...

വീണ്ടും നിന്റെ ഓർമ്മകളിൽ ഒരു ദിനം

Sreejith said...

ഓർമ്മിക്കുന്നുണ്ട് ......

Tijo said...

കാലമേറെ കഴിഞ്ഞു. ഓർമകളിൽ പല വേദനകളും കയറിക്കൂടി. എന്നാലും

നോഷിന said...

ഈ വർഷം കഴിഞ്ഞ വർഷങ്ങളെക്കാൾ ഓർമ്മകൾ ഇരമ്പിയെത്തിയത് പോലെ തോന്നുന്നു... ഇത്തവണ എല്ലാരുടെയും അടുത്ത് കാര്യമായ സന്ദർശനത്തിന് ഇറങ്ങിയതാണോ നവീൻ ചേട്ടൻ... ഓർമകളുടെ വസന്ത ലോകത്ത് ഇപ്പോഴും നവീൻ ചേട്ടൻ ഉണ്ട്... Miss you

Anonymous said...

ഓർമകളിൽ തെളിഞ്ഞു തെളിഞ്ഞു വരികയാണ് ഓരോ ദിവസവും ഈ മുഖം... നവീൻ ചേട്ടന് മടങ്ങി വന്നൂടെ?

Sreejith said...

നവീൻ .....നാളുകൾക്കു ശേഷം ഒന്ന് എത്തി നോക്കിയതാണ് ... കാലങ്ങൾ എത്ര കഴിഞ്ഞു അല്ലെ ... പക്ഷെ ഇവിടെ വരുമ്പോൾ നിന്റെ സാന്നിധ്യം അത് ഞാൻ അറിയുന്നുണ്ട് ... പിന്നെ ഒരു പിടി കണ്ണ് നീരും ... മറക്കില്ലടാ

Nithin George said...

ഓർമ്മയായി മാറിയതിൽ പിന്നെയായിരുന്നു പലതിനും ഭംഗിയേറിയത്.
അല്ലെങ്കിലും ചിലതൊക്കെ അങ്ങനെ തന്നെ.

«Oldest ‹Older   401 – 507 of 507   Newer› Newest»