Monday, December 3, 2007

വിപണനം


കല്ലുകടിച്ചുറച്ച പല്ല്
പൊടിഞ്ഞല്ലലറിഞ്ഞു
പണിയെടുത്തിട്ടും
തുറക്കാനാവാത്ത മൂടി
എറിഞ്ഞുടച്ചപ്പോള്‍
ചില്ലുകൂനയ്ക്കു മുകളില്‍
പരിഹസിക്കുന്ന സ്വിച്ച്!

തുളയാനറച്ച തുളയുടെ
സീലുപോട്ടിച്ച കുഴല്‍
ഈമ്പിയെടുത്തത്
കരിക്കുവെള്ളത്തിലെ
ചായപ്പൊടി!

തീയില്‍ കുരുത്ത
നോട്ടങ്ങള്‍ക്കു തണല്‍
വെയിലത്തു വാടിയ
പീലികള്‍.

ദഹിച്ചുതുടങ്ങിയ
വസ്ത്രങ്ങളുമായി
വെള്ളത്തിലേയ്ക്കു
ചാടുന്ന പെണ്ണിന്റെ
കാലില്‍ ഉല്പന്നത്തിന്റെ
അടിവേര്!

സ്വന്തമായി
ഒരു തുള്ളിപോലും
കണ്ണിയില്ലാതിരുന്നവന്‍
അവളെവച്ചു
മാല കോര്‍ത്തു
ചങ്ങല പണിതു.

ആടയാഭരണ വിഭൂഷയായ
വിജയം
മുന്നിലണിനിരന്നിട്ടും
കാരണമില്ലാതെ
അടിച്ചിറക്കപ്പെട്ട
അവളില്‍ അവശേഷിക്കാന്‍
പിഴിഞ്ഞുപിഴിഞ്ഞു
ചണ്ടിയായ മുഖമല്ലാതെ
ഇനിയെന്ത്?

2 comments:

ശ്രീ said...

കൊള്ളാം... നല്ല ആശയം.
:)


[ചിത്രം സെലക്ട് ചെയ്യുമ്പോള്‍‌ സെന്റര്‍‌ ആക്കി എടുത്താല്‍‌ ചിത്രത്തിന്റെ സൈഡില്‍‌ അക്ഷരങ്ങള്‍‌ വരുന്നത് ഒഴിവാക്കാനാകില്ലേ? അത് കവിതയുടെ ഭംഗി കുറയ്ക്കുന്നതു പോലെ.]

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.