Tuesday, December 4, 2007

ചൊറിച്ചില്‍

ചൊറിച്ചില്‍, നഖത്തിനുള്ളില്‍
ഞെളിഞ്ഞിരുന്നു.
തൊലിമുട്ടെ;
തിളച്ച എണ്ണയില്‍ കിടന്ന
സ്വപ്നം കണ്ടു.

അമലോത്ഭവയെന്ന
പരുവിന്റെ പുറമ്പൂച്ച്
ചലമൊഴുക്കിക്കാട്ടി
പിന്‍‌വലിഞ്ഞു

ഒരീച്ചയുടെ കാല്‍പാടിലേയ്ക്ക്
ചാടിയതാണ്
പിന്നാമ്പുറത്ത്
കൊതുകിന്റെ കുടിക്കുഴിയില്‍
മണ്ണുമാന്തി.

വെകിളിശീലവും
പുളകിതമാകുന്ന
ചിത്തദോഷവും കാരണം
നഖം പിഴുതുമാറ്റിയപ്പോള്‍
തൊലിയിലേയ്ക്കുതന്നെ
ചേക്കേറി.

എന്നാല്‍,
എനിക്കു നിന്നോടുള്ള
ചൊറിച്ചില്‍
നഖത്തിലോ തൊലിയിലോ
ഇല്ലായിരുന്നു!

8 comments:

ശ്രീ said...

“എനിക്കു നിന്നോടുള്ള
ചൊറിച്ചില്‍
നഖത്തിലോ തൊലിയിലോ
ഇല്ലായിരുന്നു!”

:)

സുല്‍ |Sul said...

:)

-സുല്‍

Sanal Kumar Sasidharan said...

വന്നു കണ്ടു കീഴടങ്ങി.
മനോഹരമായ എഴുത്ത്

സാക്ഷരന്‍ said...

ആകപ്പാടെ ഒരു ചൊറിച്ചില് :)

ടി.പി.വിനോദ് said...

കവിതകളെല്ലാം വായിച്ചു. ഇഷ്ടമായി എല്ലാം.

കൌതുകപ്പെടുത്തുന്ന ഒരു നാടകീയതയുണ്ട് നിങ്ങളുടെ എഴുത്തിനും അതിന്റെ മുറുക്കത്തിനും.

ആശംസകള്‍...

ഹരിശ്രീ said...

:)

ഉപാസന || Upasana said...

:)
upaasana

ജ്യോനവന്‍ said...

പ്രിയപ്പെട്ടവരേ....
ശ്രീ
കഴിഞ്ഞ കല്ലില്‍ വിട്ടുപൊയ വാല്‍മീകി
സുല്‍
സനാതനന്‍
സാക്ഷരന്‍
ലാപുട
ഹരിശ്രീ
ഉപാസന
വന്നതിനും വന്നതറിയിച്ചതിനും
എല്ലാവര്‍ക്കും നന്ദി