Monday, December 17, 2007
ചിരിയീച്ച
എനിക്കു ചിരിക്കാന്‍
ഇഷ്ടമായിരുന്നു.
എന്നാല്‍ ചിരിയ്ക്ക്
എന്റെ മുഖത്തിരിക്കാന്‍
ഇപ്പോളൊരീച്ചയാകേണ്ടി വരുന്നു.
ഒരിക്കലതെന്റെ
മൂക്കിന് തുമ്പിലിരുന്നപ്പോള്
തള്ളച്ചി കൈനിവര്‍ത്തി
ഒറ്റയടി.
ആ ചിരി ചത്തുചതഞ്ഞരഞ്ഞുപോയ്.
തള്ളച്ചി ഇത്തിരിയുള്ളത്
തൂത്തുതുടച്ചിട്ടു പറഞ്ഞു
“ഒരു ചോരനീരില്ലാത്ത ചിരി”
എന്നാ കേള്‍ക്കണോ?
എനിക്കു രാഷ്ട്രീയ കവിതയെഴുതാന്‍
വലിയ മോഹമായിരുന്നു.
ഇന്നെലെയതിനാല്
വരികളുടെയെല്ലാമടിയില്
ഒന്നു ധ്വനിപ്പിച്ചെടുക്കാന്‍
ഒരു മന്ത്രിയന്നതു വെട്ടി
രണ്ടു മന്ത്രിയെന്നാക്കി.
എഡിറ്റര്‍ വായിക്കുമ്പോള്‍
രാഷ്ട്രീയമറിഞ്ഞു തലചുറ്റി
വീഴുമെന്നോര്ത്തപ്പോഴാണ്
അടുത്ത ചിരിവന്നത്.
അതുപക്ഷേ;
എന്റെ പട്ടിയുടെ
വാലില്‍ പോയിരുന്നു!
Subscribe to:
Post Comments (Atom)
4 comments:
നല്ല മനസുള്ളവര്‍ക്കേ ഉറക്കേ പൊട്ടിച്ചിരിക്കാനാവൂ, പിന്നെ ഭ്രാന്തുള്ളവര്‍ക്കും...
നമ്മുക്കും ചിരിക്കാം പൊട്ടി പൊട്ടി ചിരിക്കാം...
നല്ല ആശയം.
:)
നല്ല സങ്കല്പം.
നജിബ് മാഷെ ..ഈ പറഞ്ഞതില്‍ ഏത് ഗ്രൂപ്പില്‍ വരും ..
അതേ നജീം മാഷേ.......
ഭ്രാന്തെടുക്കും മുന്‍പ് ഒന്നു പൊട്ടിച്ചിരിക്കാന്‍ നോക്കാം.
ബാക്കി പിന്നെ...!!
വന്നതിനും കമന്റുതന്നതിനും ഒരുപാടു നന്ദി.
ശ്രീ......
വളരെ നന്ദിയുണ്ടു കൂട്ടുകാരാ.
നവരുചിയന്‍;
ഞാന്‍ ചിത്രങ്ങളൊക്കെ വന്നു കണ്ടു.
അല്ല രുചിച്ചു.
Post a Comment