മൃഗത്തിന്റെ സംസാരം
തിരിച്ചറിയാനാവാതെ
കരച്ചിലാക്കി.
ഒന്നും പിടികിട്ടാതെ
കിളിഭാഷ
ചിലയ്ക്കലാക്കി.
കീടങ്ങള്‍
മൂളിയെന്ന്
തരം താഴ്ത്തി.
വലിയ വകതിരിവു
വന്നെന്ന നമ്മുടെ
വീമ്പുപറച്ചില്‍
അവറ്റകള്
കേള്‍ക്കുന്നത്
എങ്ങനെയായിരിക്കും?!
Subscribe to:
Post Comments (Atom)
12 comments:
വിഷയങ്ങള്‍ തമ്മിലൊരു ബന്ധമില്ലല്ലൊ...
പുതുവത്സരാശംസകള്‍
പരസ്പരം സംസാരിക്കുന്നതുപോലും മനസിലാകാത്ത നമ്മളാണ് ഇവറ്റകള്‍ക്ക് സംസാരിക്കാന്‍ അറിയില്ലെന്ന് വീമ്പുപറയുന്നത് !
പ്രിയാ...
വിഷയങ്ങള്‍ തമ്മില്‍ ബന്ധം വേണമെന്നാണോ അതോ വേണ്ടെന്നാണോ?
എന്തായലും വളരെ നന്ദി.
സനാതന്‍ മാഷേ.....
അതെ നമ്മള് പറയുന്നത് നമുക്കുപോലും മനസിലാകുന്നില്ല.
ഒന്നിനെയും ന്യായീകരിക്കാനും അന്യായപ്പെടുത്താനുമാകാതെ
ചെവികള്‍ പുതിയ കേള്‍വികള്‍ തേടുന്നു.
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി.
ഒന്നും പിടികിട്ടാതെ
കിളിഭാഷ
ചിലയ്ക്കലാക്കി.
nalla aazayam bhai
:)
upaasana
ഉപാസന ഒരുപാടു നന്ദി
സന്തോഷം.
അതെ അതൊന്നും അറിയാനുള്ള സാമാന്യ കഴിവുപോലുമില്ലാത്ത പാവങ്ങളല്ലെ നമ്മള്...
കവിതയില്‍ കിളികളുടെ ഭാഷയ്ക്കും ഇടം കൊടുക്കുന്നത്.. സത്യത്തീല് എന്തു സുഖമാണെന്നോ.. എന്താണു പൊട്ടക്കലം. കവിതയുമായി ഒരു യോജിപ്പുമില്ലല്ലോ ജ്യോനവന്, ബ്ലോഗിന്റെ പേരിന്..
നജീം മാഷ്
ഒന്നുമറിയാത്തവര്‍ നമ്മള്!.
നന്ദി. സന്തോഷം
നിസ
കിളിഭാഷയും മൃഗഭാഷയും കീടഭാഷയും അങ്ങനെ......
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
പിന്നെ പോട്ടക്കലം.
അതൊരു പഴയ കഥയല്ലേ?
നിര്‍ബന്ധാച്ചാ....
ഇത്തിരിയൊക്കെ തെളുഞ്ഞുകിട്ടാന് ഇതിലെ
ആദ്യ കവിത വായിച്ചാല്‍ മതിയാവും!
നല്ല തലകീഴ് നോട്ടം..
ഇഷ്ടമായി...
പ്രിയപ്പെട്ട ലാപുട.
വളരെയേറെ നന്ദി.
എന്റെ തല തിരിഞ്ഞുപോയി!
വക തിരിക്കാതെ ശബ്ദങ്ങളെ ശബ്ദങ്ങളായി കേള്‍ക്കാനറിയാം അവറ്റകള്‍ക്ക്...
നന്നായി ഈ “വകതിരിവ്”.
കല പില കല പില ന്ന് ആവും :)
Post a Comment