Friday, March 7, 2008

പൗരുഷം

ഒരു ദശവര്‍ഷം
കാത്തിരുന്നിട്ടാണ്
ഇളം കുസൃതിമുളപ്പുകള്‍
സ്വര്‍ണമണിഞ്ഞ്
ഉപജീവനത്തിന്
തയ്യാറെടുത്തത്.

അടുത്തൊരു
ദശവര്‍ഷം കൊണ്ടാണ്
നെയ്യിട്ടുകടഞ്ഞും
ഉഴിഞ്ഞുപരത്തിയും
സഗൗരവം

ഒന്ന് കട്ടിപ്പരുവമായത്.

എന്നിട്ടിപ്പോ;
ഒരുട്ടോപ്യന്‍
നയരൂപികരണത്തിന്റെ
റാഗിങ്ങുകൊണ്ട്
അങ്ങു വടിക്കാമെന്ന്
ഭാവിച്ചാല്‍ ഞാനവളെ
പുരുഷനെന്ന് കളിയാക്കും!

9 comments:

ശ്രീ said...

പിന്നല്ലാതെ...

;)

ഫസല്‍ ബിനാലി.. said...

good

CHANTHU said...

നേരത്തേ വിളിക്കേണ്ടതായിരുന്നു പരുഷമെന്ന്‌, പുരുഷനെന്ന്‌.

ശ്രീവല്ലഭന്‍. said...

എന്നിട്ടിപ്പോ;
ഒരുട്ടോപ്യന്‍
നയരൂപികരണത്തിന്റെ
റാഗിങ്ങുകൊണ്ട്
അങ്ങു വടിക്കാമെന്ന്
ഭാവിച്ചാല്‍ ഞാനവളെ
പുരുഷനെന്ന് കളിയാക്കും!

അത് തന്നെ. അല്ലാതെ! :-)

sv said...

നന്നായിട്ടുണ്ടു ..നന്മകള്‍ നേരുന്നു

Ranjith chemmad / ചെമ്മാടൻ said...

ഞാന്‍ പറയും "Its okey a corporate get up"
പക്ഷേ തെക്കേലെ കൃഷ്ണേട്ടന്‍ പറയും
"അയ്യേ കൊരങ്ങന്‍!"

Sandeep PM said...

എവിടെയൊക്കെയോ കൃത്യമായ്‌ എറിഞ്ഞു കൊള്ളിക്കുന്നുണ്ട് താങ്കള്‍ :)

Pramod.KM said...

ഹഹ:)
ഇതു കൂടി ഒന്ന് നോക്കണേ..

ജ്യോനവന്‍ said...

വന്ന അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

Ranjith chemmad
കൃഷ്ണേട്ടന്‍ മ്മടെ ഡാര്‍‌വിന്റെ ആളാ ല്ലേ?
:)