Monday, May 5, 2008

എന്തു വിശപ്പിന്റെ കേടാണ് നമുക്ക്?


സ്ഫോടനത്തില്‍ തകര്‍ന്ന
ചില്ലുസ്വപ്നം ചിതറി
പിന്നിലും മുന്നിലും
തുളച്ചുകയറിയ പകല്‍.

വിശപ്പിന്റെ ദീനത
അസ്തമിക്കാനറച്ച ഓരോ
വെളിച്ചവും വലിച്ചൂരി
ഓര്‍മ്മയുടെ ഇരുട്ടില്‍
കുത്തിവരച്ചു.

ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍
പറിച്ചെടുത്തപ്പോഴും
തൊലിയുരിഞ്ഞ് പാടുകള്‍
ശോണിമ, ശ്ലേഷ്മരസം,
മഞ്ഞ മോഹങ്ങള്‍.

ഇനി നീലാകാശം
തിരിച്ചുകിട്ടാനില്ലെന്ന
അറിവുറഞ്ഞ
ഒടുവിലെ ഉറക്കം.

മഞ്ഞുരുകി
നിറഞ്ഞു തുളുമ്പി
കരമാഞ്ഞ കടല്‍
തിളച്ചുമറിഞ്ഞ്
ജീവന്റെ കണികകള്‍,
പറന്നകലാന്‍
ആകാശമില്ലാത്ത
അനന്തത.

തരിശുമാത്രമായ
പരിവേഷം നേടി
കേടുപറ്റിയ
ബാക്കിയായ വിശപ്പ്.

7 comments:

നിരക്ഷരൻ said...

:)

Ranjith chemmad / ചെമ്മാടൻ said...

"തരിശുമാത്രമായ
പരിവേഷം നേടി
കേടുപറ്റിയ
ബാക്കിയായ വിശപ്പ്."

മദ്ധ്യവറ്ഗ്ഗത്തിന്റെ തീറ്റ ഭ്രമമാണു കാരണം
പാവം "റൈസ്"

നജൂസ്‌ said...

എന്തു വിശപ്പിന്റെ കേടാണ് നമുക്ക്?......:)

siva // ശിവ said...

നന്നായി....

കാപ്പിലാന്‍ said...

:)

പാമരന്‍ said...

"സ്ഫോടനത്തില്‍ തകര്‍ന്ന
ചില്ലുസ്വപ്നം ചിതറി
പിന്നിലും മുന്നിലും
തുളച്ചുകയറിയ പകല്‍." ഉഗ്രന്‍..!

Rare Rose said...

ജ്യോനവന്‍ ജി..,പറന്നകലാനിനി ആകാശമില്ലെന്ന തിരിച്ചറിവിലും ബാക്കിയാവുന്നത് മഞ്ഞച്ച് വിളര്‍ത്ത മോഹങ്ങള്‍ മാത്രം...
അസ്തമിക്കാതെ..,ഇരുട്ടിലേക്ക് തല നീട്ടുന്ന വിശപ്പ്..ഈ വിശപ്പിനു അണയാനാവില്ലല്ലോ..ബാക്കിവച്ചതും കാര്‍ന്നുതിന്നാതെ..
വരികളെല്ലാം നന്നായിരിക്കുന്നു ട്ടാ..ആശംസകള്‍