Friday, May 15, 2009

ജീവിച്ചിരിക്കുന്നതിനെക്കുറിച്ചുള്ള ബദ്ധപ്പെടലുകള്‍


ഉരച്ചുകളഞ്ഞ
ജീവിതത്തിന്റെ
മുന
അക്ഷരപ്പേരില്‍
ഉരച്ചുണ്ടാക്കിയ
ജീവിതത്തിന്റെ
ഊഷരതയ്ക്കുമേല്‍
മുനയില്ലാതായപ്പോള്‍
കുത്തിവരച്ചത്..
മഷിത്തണ്ടറ്റങ്ങളില്‍
കരയുന്നവര്‍,
അടയാളങ്ങളുടെ
മറവിയടുക്കിന്‍
തെളിച്ചവരകള്‍-
കൊണ്ട്
എനിക്കുമേല്‍
യാത്രചെയ്യുന്നവര്‍,
ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍..

പുഴകള്‍ നിറഞ്ഞു -
കവിഞ്ഞ്
ഉയരവൃക്ഷങ്ങള്‍
മൂടിപ്പോകുന്നതിന്റെ
മേല്പരപ്പില്‍
കിടന്നു നോക്കുന്നു.
ആകാശം
മേലെ അടയിരിക്കുന്നു.

മരിക്കുന്നതിനെക്കുറിച്ച്
ഇങ്ങനെയൊരാശയം.

6 comments:

ശ്രീഇടമൺ said...

കവിത നന്നായിട്ടുണ്ട്...*
ആശംസകള്‍...*

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആകെ കുത്തിവരച്ചല്ലോ മാഷേ :)

ഹന്‍ല്ലലത്ത് Hanllalath said...

"...ഞാന്‍ ജീവിച്ചതിന്റെ
ഉറപ്പുകള്‍
ഇല്ലാതാക്കും വരെ
കരയുന്നവര്‍.."

കവിത ഇഷ്ടമായി...
ആശംസകള്‍...

Lathika subhash said...

നന്നായി!

ശ്രീ said...

നന്നായി, മാഷേ

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിന്തകള്‍..