കണ്ണുരുട്ടി
നക്കുമ്പോള്‍
മേല്‍കീഴെ
ഒരു തിരിച്ചിലിന്റെ
കുതറലോടെ
ഓളങ്ങള്‍
വകഞ്ഞുതെളിഞ്ഞ്
പ്രതിരൂപം
നിന്നെ കാണുന്നത്
ദാഹം തീരാത്തൊരു
പുഞ്ചിരിയുടെ
ഇളക്കത്തോടെയായിരിക്കും!
Subscribe to:
Post Comments (Atom)
This work is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
6 comments:
ഹയ്യോ....
:)
ഹാ ഞാന്‍ നടുങ്ങിപ്പോയി. അല്ലെങ്കില്‍ തന്നെ ഇളകുന്ന വെള്ളത്തിലേയ്ക്ക് നോക്കുമ്പോള്‍ അവിടെ നിന്ന് തിരിച്ച് നമെ നോക്കുന്നരൂപത്തിന് ഭയപ്പെടുത്തുന്ന എന്തോ ഒന്ന് ഉണ്ട്. സ്വന്തം പ്രതിരൂപമാണെങ്കിലും.. ആഴത്തില്‍ നിന്ന് എത്തുന്നതുകൊണ്ടാണോ..? ദാഹം തീരാത്ത ഒരു പുഞ്ചിരിയുടെ ഇളക്കത്തോടെ... ന്മ്മ്... അതു തന്നെ..ഭയപ്പെടുത്തുന്നത്.....
ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ സമ്മതിക്കില്ല ല്ലേ
ഒരു പുഞ്ചിരിയോടെ
പതുക്കെ
ഇളക്കമില്ലാതെ
കുടിച്ച് വറ്റിച്ചത്
ആരുടെ
ദാഹം തീര്‍ക്കാന്‍?
നല്ല കാവ്യാനുഭവം.. വാക്കുകളിലെ ഏകാഗ്രതയാണ് താങ്കളുടെ കവിതകളുടെ ജീവന്‍ എന്നു തോന്നുന്നു..
ശ്രീയേ.....
ഹയ്യയ്യോ!
ഇങ്ങനെയെന്നെ പേടിപ്പിക്കല്ലേ...
വന്നതില്‍ സന്തോഷം.
വെള്ളെഴുത്തേ.....
പേടിപ്പിച്ചിട്ടും കവിതയുമായി നന്നായി സംസാരിച്ചൂ...ല്ലേ?
സന്തോഷം.
വന്നതിന് വളരെ നന്ദി.
പ്രിയ.....
എത്ര ഗ്ലാസ് വെള്ളം വേണമെങ്കിലും കുടിച്ചോ...
ദേ നോക്ക്, കുടിക്കുമ്പോ കണ്ണിറുക്കെ അടച്ച്;
പിന്നെ നക്കിക്കുടിക്കരുത്.
നന്ദി.
കിനാവേ....
അയ്യോ! തല തിരിഞ്ഞേ....
എന്നെ ഇങ്ങനെ പേടിപ്പിക്കല്ലേ....
വന്നതില്‍ സന്തോഷം.
നിലവര്‍ നിസ.....
ഏകാഗ്രത..! ദേ പിന്നെയും ഭയപ്പെടുത്തുന്നു.
അഭിപ്രായത്തിന് വളരെ സന്തോഷം. നന്ദി.
Post a Comment