Sunday, January 27, 2008
മൃഗശാലയിലെ പല്ലി
ഇന്നെങ്കിലും സിംഹത്തെ
തിന്നാനാകുമെന്ന കൊതി
ഭിത്തിയിലിഴഞ്ഞ്
പല്ലിവാല്‍ മുറിഞ്ഞതും
കാരണമൊന്നും കൂടാതെ
ജന്തുപോലുമല്ലാത്ത വസ്തുത
മുന്‍പില്‍ പിടഞ്ഞതിലേയ്ക്ക്
സിംഹം അലമുറയിട്ടതിന്റെ
ഉള്ളറിഞ്ഞ് പൊട്ടിച്ചിരിച്ച്
കുതിരകള്‍ കയറുപൊട്ടിച്ചതില്‍
ഭ്രാന്തുപിടിച്ചെടുത്ത
തെറ്റിദ്ധാരണകള്‍ കുമിഞ്ഞുകൂടിയ
ചിറകടികളും കലപിലയും
പക്ഷിക്കൂടുകളില്‍
പകച്ചലച്ചതിലേയ്ക്ക്
ഒന്നോലിയിട്ട് ചെന്നായ്ക്കളും
ഇഴഞ്ഞ് മലമ്പാമ്പുകളും
വൈകിമാത്രമുറങ്ങിയ
കഴുതകളും പങ്കുചേര്‍ന്നതും
കാണാനാകാതെ
ഭാവിയുടേതുമാത്രമായ
ദുരന്തങ്ങള്‍ ആലേഖനം
ചെയ്ത നഷ്ടപ്പെട്ടുപോയ
ഗൌളിശാസ്ത്രപുസ്തകം തേടി
അടച്ചിട്ട മുറികളില്‍ ചിലര്‍
ശരിയോ തെറ്റോ
വേര്‍തിരിച്ചു ധരിക്കാനറിയാതെ
ഖനനം നടത്തുകയായിരുന്നു!
ഈ കവിത ഇങ്ങനെയായതിലേയ്ക്ക് എന്നെ നയിച്ചത്
ഗുപ്തന്റെ ഈ കഥ.
Subscribe to:
Post Comments (Atom)
14 comments:
ഒറ്റശ്വാസത്തില് വായിച്ച്വോ???
വായിച്ചു. വായിക്കുമ്പോ കയോസ് തിയറിയുമായി ബന്ധപ്പെട്ട് പറയാറുള്ള Butterfly effect ഓര്‍മ്മ വന്നു...:)
ഹെന്റമ്മേ........
ഇപ്പോള്‍ ഇതാണു രീതി.. ഗുപ്റ്റന്‍ ഒറ്റവരില്‍ കഥയെഴുതുന്നു പൊട്ടക്കലം ഒറ്റവരിയില്‍ കവിതതീര്‍ക്കുന്നു, മൂര്‍ത്തി ഒരു ലേഖനവും തീര്‍ക്കുന്നു.കളിമ്പം.. ലാപുടാ.. അതെന്താണ്‍` ആ ചിത്രശലഭപ്രഭാവം.. ഇവിടെ.. കയോസ് മറന്നു.
ആദ്യം ഒന്നും മനസ്സിലായില്ലാ! പിന്നെ പോയി ഗുപ്തന്റെ കഥ വായിച്ചു.
ഇപ്പൊ technique പിടികിട്ടി...
നിര്‍ത്തി നിര്‍ത്തി പാടൂ, എന്നാലല്ലേ ഭാവം വരൂ...
അങ്ങിനെ വായിച്ചപ്പോള്‍ സംഗതി കൊള്ളാം!
(അപ്പോള്‍, ഈ ഗൌളിയും ഗൌളിശാസ്ത്രവും തമ്മിലുള്ള ബന്ധം ഇത്രയേ ഉള്ളു അല്ലേ?)
ശ്വാസം വിട്ടിട്ട് വരാം
നല്ല കവിത. അതെ Butterfly effect ഓര്മ്മ വരുന്നു. ചിത്രശലഭത്തിന്റെ ചെറിയ ചിറകടി കൊടുന്കാറ്റിനു കാരണമാകുന്ന Chaos Theory.
വായിച്ചു....ശ്വാസം പോയി... :)
ഒറ്റ ശ്വാസത്തില്‍ തന്നീ വായിച്ചു. പക്ഷെ, അത്രയ്യ്ക്കു കത്തിയില്ല.
കയോസ് തിയറിയുമായി കൂട്ടുപിടിച്ച് കവിത തീര്‍ത്തും വ്യത്യസ്തമായെന്നതില്‍
ഇങ്ങനെയുള്ള മികച്ച നോട്ടങ്ങള്‍ കൗതുകജനകമായി അതിനെ പുതുവഴിയിലേയ്ക്ക് ധന്യമാക്കിയെന്ന് ലാപുടയോട് ഒരു കുഞ്ഞു ചിറകടി! നിര്‍ത്തിയിടത്ത് ശിവകുമാറിനോട് ഒരു :) സ്നേഹത്തോടെ വെള്ളഴുത്തിനോടും ഒരു നേരമ്പോക്കുമാത്രമെന്ന് വല്ലാത്ത ശാസ്ത്രവും ഗൗളിശാസ്ത്രവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ എന്തെന്നു പറയാനറിയാതെ ടീനയോട് സന്തോഷത്തോടെ പ്രിയയോട് ഇത്തിരിയേറെ ശ്വാസമെടുത്തുവരാനും ഷാരൂ പോയതു പോകട്ടെയെന്നും പുതിയതുണ്ടാക്കാമെന്നും കത്തിയില്ല 'കത്തി' മാത്രമില്ലെന്ന് നൂറുതവണ ശ്രീയോട് പറയുമ്പോഴേയ്ക്കും സുനീഷിനുള്ളൊരു പ്രസക്തമായ നന്ദി വിട്ടുപോയെന്ന് ഒരു പല്ലി ചിലയ്ക്കുന്നു!
നല്ലൊരു കവിതകളും അതിനെ വ്യത്യസ്തമായ തലത്തിലേക്കുയര്‍ത്തിയ വായനകളും :)
chaos theory കവിത ആയി എഴുതിയിരിക്കുന്നു :)
സനാതനന്‍ മാഷ്, വളരെ സന്തോഷം :)
ദീപു നന്ദി:)
ഇവിടെയീ വലിയ് കൊടുങ്കാറ്റുണ്ടായത് ഞാനിന്നേ കണ്ടുള്ളൂ. :( ബാക്ക് ലിങ്കിംഗ് എനേബിള്‍ ചെയ്തിട്ട് പഴയപോസ്റ്റുകള്‍ നോക്കിയില്ല.
ഇതു തകര്‍ത്തുമാഷേ. കഴിഞ്ഞതവണ വെറുതെ കുറിച്ചിട്ട ഒരു കവിതയ്ക്ക് പേരയ്ക്കയും ഇതുപോലെ ഒരു സന്തോഷം സമ്മാനം തന്നു!
:)
Post a Comment