Saturday, January 19, 2008

മുജ്ജന്മപാപം


ഇഞ്ചിഞ്ചായി
കൊല്ലപ്പെട്ടു.
മരണത്തിന്റെ
ഊടുവഴിയിലെല്ലാം
കുഴഞ്ഞുവീണ്;
കരിങ്കടല്‍
കുലകുത്തിയൊഴുകി
നെഞ്ചലച്ച്
ചുവന്ന പുഴയില്‍
ആത്മാംശമുപേക്ഷിച്ച്
തെളിഞ്ഞ്
തന്റേതല്ലാത്ത
മാലിന്യവുമായി
അനുസ്യൂതം
പുനര്‍ജനിച്ചു!

9 comments:

ജ്യോനവന്‍ said...

ഇന്നലെ കഴിച്ച ‘വിദേശമദ്യ’ത്തിന്റെ
അതിദാരുണമായ കഥ!

ശ്രീനാഥ്‌ | അഹം said...

ഹോ... ഇനി ഏതായാലും ആ ബ്രാന്റ്‌ കഴിക്കതെ നോക്കണേ...

ഫസല്‍ ബിനാലി.. said...

Oru sodakku koodi cash kayyil karuthiyirunnenkilennu ippol thgoannunnundaakum lle?

ഉപാസന || Upasana said...

:)
ഉപാസന

ഗീത said...

കവിതയുടെ സബ്ജക്റ്റ് എന്താണെന്ന് പോസ്റ്റിനോടൊപ്പം തന്നെ എഴുതിയിരുന്നാല്‍ എന്നെപ്പോലുള്ള മന്ദബുദ്ധികള്‍ക്ക് ഒന്നുകൂടി ആസ്വദിച്ചു വായിക്കാനാകുമായിരുന്നു......

കുലകുത്തിയൊഴുകുന്ന എന്നാണോ കൂലംകുത്തിയൊഴുകുന്ന എന്നാണോ?
മറ്റു കവിതകളും വായിച്ചു.

ശ്രീ said...

ആതു നന്നായി.

ജ്യോനവന്‍ said...

:)

ജ്യോനവന്‍ said...

ഗീതാഗീതികള്‍…
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.
സത്യത്തില്‍‍ ഞരമ്പുകളിലെ വളഞ്ഞുകുത്തിയൊഴുകല്‍
കാണിക്കാന്‍ ‘കുലച്ചുകുത്തി’ എന്ന പ്രയോഗമായിരുന്നു കരുതിയിരുന്നത്.
പിന്നിട് ‘ച്ചു’ വിനെ ലോപിപ്പിച്ചുനോക്കിയപ്പോള്‍ വായനയ്ക്ക് ഒരു സുഖം‘ന്നു തോന്നി.
അതിങ്ങനെ ‘കൂല’ത്തിനു പാരയാകുമെന്നും ഏതോ ‘കുല' കുത്തിയൊലിച്ചുപോയെന്ന്
അര്‍ത്ഥം ദ്യോതിപ്പിക്കുമെന്നും സ്വപ്നം പോലും കണ്ടില്ല.
ആ.....ഇങ്ങനെയൊക്കെയല്ലേ പഠിക്ക്യാ!?

എന്നാല്‍, 'സബ്ജക്റ്റ്' അവസാനനിമിഷം തോന്നിയ ഒരു 'തമാശ' മാത്രമായിരുന്നു.
(മാര്‍ക്കറ്റിംഗ് കുതന്ത്രം)
പിന്നീടതു വേണ്ടിയിരുന്നില്ലാന്നു തോന്നി. കവിതയ്ക്ക് പ്രാപ്യമാകുമായിരുന്ന ഒരര
ദുരൂഹതയെ അതു കൊന്നുകളഞ്ഞു.
സത്യത്തില്‍ 'തലക്കെട്ടു' തന്നെയായിരുന്നു കവിതയിലെ പ്രധാന കഥാപാത്രം.

അതുകൊണ്ടെന്താ......ശ്രീനാഥ്, ഫസല്‍ എന്നിങ്ങ്നെ പുതിയ കൂട്ടുകാരെ കിട്ടി!
(പിണങ്ങല്ലേ തമാശയാ...ട്ടോ

ഉപാസനാ.....ഇങ്ങനെ തന്നെ ഇനീം ചിരിക്കണം ട്ടോ.... ഹ ഹ.....

ശ്രീയേ.....ഏതോ.....എന്തോ.....എവിടെയോ.....'നന്നായി'!

ഏ.ആര്‍. നജീം said...

ഇന്നലെ കഴിച്ച ‘വിദേശമദ്യ’ത്തിന്റെ
അതിദാരുണമായ കഥ!

ആ വരികള്‍ കണ്ടിട്ട് ഇന്നലെ അല്ല, അടിച്ച സമയത്ത് എഴുതിയതാണെന്ന് തോന്നുന്നു... :)

മദ്യം വിഷമാണ് അത് കുടിക്കരുത് തൊടരുത് എന്നൊക്കെയാണ് എന്നാലും ഞാന്‍ പതുക്കെ പറയാം, അത്യാവശ്യത്തിന് അല്പം ഒക്കെ ആയിക്കോളൂട്ടോ.. എന്നാലല്ലെ നമ്മുക്ക് ഇതുപോലെ നല്ല കവിതകള്‍ കിട്ടൂ...ഹേത്..!