Thursday, January 17, 2008

കത്രിക


അകന്നിരിക്കുന്നതില്‍
അപകടസൂചനയുടെ
ആക്കവും
അടുക്കുന്നതില്‍
വേര്‍തിരിവുകളും
ഉണ്ടാകാം.

കെട്ടഴിക്കാനാവാതെ
മുറിച്ചറത്ത്
ചില അറ്റങ്ങളെ
നഷ്ടപ്പെടുത്തുന്ന പ്രണയം

തമ്മില്‍
കെണിഞ്ഞിരുന്നിട്ടും
മുറിഞ്ഞുകയറി
സീല്‍കാരത്തോടെ
ഇടയുന്ന കാമം

കെണിപ്പിന്റെ
അക്ഷത്തില്‍ തിരിഞ്ഞ്
മൂര്‍ച്ചപ്പെട്ടുരസി
അകല്‍ച്ചകള്‍ മാത്രം
സൃഷ്ടിച്ച്
കടന്നുപോകുന്നു.

ഒരിക്കലൊക്കെ
ഒന്നു മാറിനിന്നും
നോക്കണം

തമ്മില്‍ കുത്തിക്കയറാനുള്ള
പകപ്പിനിടയിലും
ഒന്നിനോടൊന്ന്
കുനിഞ്ഞും നിവര്‍ന്നും
നില്‍ക്കും!

6 comments:

ശ്രീലാല്‍ said...

മാറിനിന്നു നോക്കുന്നു ഈ കവിതയിലേക്ക്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മാറി നിന്നു വായിച്ചു.

ശ്രീ said...

ശരിയാ...
:)

നിലാവര്‍ നിസ said...

ജീവിതം പോലെ..

Teena C George said...

“എലിക്കെണി” ഇഷ്ടമായിരുന്നു...
“മൃഗം” എന്തോ അത്ര ഇഷ്ടമായില്ല...
ഇപ്പോള്‍ “കത്രിക”, ഇത് നന്നായിരിക്കുന്നു...

ചുറ്റുമുള്ളവയില്‍നിന്നൊക്കെ ആരും സാധാരണ കാണാത്ത വലിയ അര്‍ത്ഥങ്ങള്‍ കാണുന്ന ഈ കഴിവ്...
അഭിനന്ദനങ്ങള്‍...

ജ്യോനവന്‍ said...

ശ്രീലാല്‍, പ്രിയ, ശ്രീ, നിലാവര്‍ നിസ, ഉപാസന, ടീന.....
എല്ലാവര്‍ക്കും നന്ദി.
ടീന 'മൃഗം' ഇഷ്ടമായില്ലെന്ന് തുറന്നുപറഞ്ഞതിന് ഒരു സ്പെഷ്യല്‍ നന്ദി.