Wednesday, January 2, 2008

മരണാനന്തരം

ദുര്‍മേദസ്സായി
തകര്‍ന്നോരു
ദേഹമേ
മണ്ണിലേയ്ക്കെന്നെയും
കൊണ്ടുപോ
ഞാനതിന്‍
കുഴിയിലമരാതെ
നിന്നെ കരുതിടാം.

പാപ-
മലങ്കാരമാക്കി
ദുഷിച്ചോ-
രാത്മമേ
നരകത്തിലെന്നെയും
കൊണ്ടുപോ
ഞാനവിടെ നിന്നെ
രാജാവായുയര്‍ത്തിടാം!

(ഇനി വിലാപങ്ങള്‍
പരസ്പരം
കേള്‍ക്കാനാവില്ല!)

9 comments:

Anonymous said...

onnum mnasilaayilla

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്താദ്???

ശ്രീ said...

അപ്പോ ഇവിടെ ഈ “ഞാന്‍‌“ ആരായിട്ടു വരും?
ദേഹവും ആത്മാവുമല്ലാതെ?

ജ്യോനവന്‍ said...

അനോണിമസം…
ഒളിഞ്ഞിരുന്നൊന്നും
മനസിലായില്ലെന്നതിലെ
ഒരിതില്ലേ?
അതുമതി!

പ്രിയാ…
എന്താദ് എന്നതില്
കൈവിട്ടുപോയെന്ന്
കഷ്ടപ്പെടുത്തുന്നൊരു നോട്ടമില്ലേ?
അതുമതി!

ശ്രീ…
ഞാന്
ഈദി അമീന്, സ്റ്റാന്‍ലിന്, ഹിറ്റ്‌ലര്
ഇങ്ങനെ പലരെയും ആക്കാനിരുന്നതാണ്
അവര്‍ക്കൊന്നും എന്റൊപ്പം ക്വാളിറ്റിയില്ലാത്തതിനാല്
വെറുതേവിട്ടു
എനിക്കിതു തന്നെ വരണം!

എല്ലാവര്‍ക്കും
നന്ദി;
ഇനിയും തരാം
നുള്ളി നുള്ളി
നോവിക്കില്ല!

ഉപാസന || Upasana said...

പാപ-
മലങ്കാരമാക്കി
ദുഷിച്ചോ-
രാത്മമേ
നരകത്തിലെന്നെയും
കൊണ്ടുപോ
ഞാനവിടെ നിന്നെ
രാജാവായുയര്‍ത്തിടാം!

നല്ല വരികള്‍
ജ്യോനാവന്‍
:)
ഉപാസന

ഏ.ആര്‍. നജീം said...

പഷ്ട് ദേഹവും അതിലും പഷ്ട് ആത്മാവും...
കൊള്ളാം... :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പാപ-
മലങ്കാരമാക്കി
ദുഷിച്ചോ-
രാത്മമേ.......
എവിടെ ദൈവമേ സത്യമെന്ന രത്നം.?

ജ്യോനവന്‍ said...

ഉപാസന...........
നന്ദി**

നജീം മാഷേ
എന്താ പഷ്ട്
കൊള്ളാം (എങ്ങനെ?)

സജി....
സത്യമെന്ന രത്നം
ദൈവമേ.....
ഒരു പച്ചക്കള്ളം!
നന്ദി വന്നതിനും അഭിപ്രായത്തിനും

Sharu (Ansha Muneer) said...

കൊള്ളാം... നല്ല വരികള്‍ :)