Wednesday, January 9, 2008

എലിപ്പത്തായം

തന്റേതല്ലാത്ത
അകവും പുറവും
എന്നോര്‍ത്തു
മരുവുന്ന അഴികളും
വരാനിരിക്കുന്നതിലേയ്ക്ക്
ജാഗരൂകമായ്
തുറന്നുപിടിച്ച വാതിലും
അവളെ;
എലിപ്പെട്ടിയെന്നു വിളിപ്പിച്ചു.

എന്റെ വഴിയിലേയ്ക്ക്
ഒന്നു നോക്കിപ്പോയതും
ഉണക്കമീന്‍ രൂപത്തില്‍
ഉള്ളില്‍ കൊളുത്തിയിട്ടിരുന്ന
കെണിയിലേയ്ക്ക്
മണം പിടിച്ചുചെന്നതും
ഒറ്റക്കടികൊണ്ട്
ഞെട്ടിത്തരിച്ചുപോയ
അവളില്‍ ഞാനും
ചതിക്കപ്പെട്ടതോര്‍ത്ത്
പുറത്തേയ്ക്കുപായാന്‍
അഴിമാന്തി
ഉലാത്തിയും കടിച്ചും
വെപ്രാളം കാട്ടിയെങ്കിലും.....

എന്നെ കൊലക്കളത്തിലേയ്ക്കു
പറഞ്ഞയക്കാന്‍
ആ ഭയങ്കരി
വായ തുറന്നു!

എന്തൊക്കെയായാലും
ഞാനവളില്‍ അകപ്പെട്ടിരുന്നതും
വിശന്നപ്പോള്‍
കെണിയായിരുന്ന ഉണക്കമീന്‍
തിന്നുതീര്‍ത്തതും മറക്കാമോ?!

16 comments:

നിലാവര്‍ നിസ said...

കെണിയും ഇരയും
എന്ന ദ്വന്ദ്വങ്ങളുടെഏറെ വ്യത്യസ്തമായൊരു വായന..
നല്ല ശില്പം.. നല്ല കവിത
ആശംസകള്‍.

മന്‍സുര്‍ said...

ജ്യോനവന്‍

നന്നായിരിക്കുന്നു...വരികളും..ആശയവും
തുടരുക

നന്‍മകള്‍ നേരുന്നു

Teena C George said...

എന്തൊക്കെയായാലും
ഞാനവളില്‍ അകപ്പെട്ടിരുന്നതും
വിശന്നപ്പോള്‍
കെണിയായിരുന്ന ഉണക്കമീന്‍
തിന്നുതീര്‍ത്തതും മറക്കാമോ?!


ഇത് വെറുമൊരു എലിക്കെണി കാര്യമല്ലാ...
ജീവിതത്തില്‍ എങ്ങും കാണാം, ആര്‍ക്കും സംഭവിക്കാം...
എന്തൊക്കെയായാലും ഞാനവളില്‍...

ശ്രീ said...

നല്ല ആശയം തന്നെ മാഷേ...

:)

ജ്യോനവന്‍ said...

നിലാവര്‍ നിസ..
കവിതയുടെ ഉള്ളുതൊട്ടൊന്ന് വായിച്ചതിന് നന്ദി.

മന്‍സൂര്‍..
കവിത ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം.

ടീന..
അവസാന വരികളില്‍ അതല്ല കെണിയെന്ന്
ആഴത്തില്‍ നോക്കിയതിന്,
'വീണ്ടുമിവിടെ കണ്ടതിന്',
നന്ദി.

ശ്രീ..
വളരെ സന്തോഷം. നന്ദി.

ക്രിസ്‌വിന്‍ said...

നല്ല ആശയം

സജീവ് കടവനാട് said...

സ്മാര്‍ത്ത വിചാരം!!

പക്ഷേ ഇവിടെ താത്രിക്കുട്ടി ഉപകരണമാണ് കേട്ടോ.

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി ഒരുപാട്‌
ആശംസകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നന്നായിര്രിക്കുന്നു കവിത.

ദിലീപ് വിശ്വനാഥ് said...

പുതുമയുള്ള ആശയം.

വേണു venu said...

വരികളില്‍‍ നല്ല ആശയം.:)

ജൈമിനി said...

വളരെ നന്നായി... :-)

ഏ.ആര്‍. നജീം said...

ജ്യോനവന്‍,
നന്നായിരിക്കുന്നു... നല്ല ആശയം... :)

ഹരിശ്രീ said...

ജ്യോനവന്‍,

വരികള്‍ നന്നായിട്ടുണ്ട്.

ആശംസകള്‍

ജ്യോനവന്‍ said...

ക്രിസ്‌വിന്‍....
നന്ദി

കിനാവ്....
നല്ല 'സ്മാര്‍ട്ട്' വിചാരം!
ഞാനങ്ങനെ അകത്തളത്തിലേയ്ക്കോ
'അഞ്ചാംപുര'യിലേയ്ക്കോ ചിന്തിച്ചില്ലായിരുന്നു.
നന്ദി.

ദ്രൗപദി.....
നന്ദി

പ്രിയ.......
നന്ദി

വാല്‍മീകി.......
നന്ദി

വേണുമാഷേ........
വന്നതിനും അഭിപ്രായം പറഞ്ഞതിനും
നന്ദി

മിനീസ്............
നന്ദി

നജീം മാഷേ............
നന്ദി

ഹരിശ്രീ..................
സന്തോഷം, നന്ദി

Sandeep PM said...

എലിപ്പത്തായം ഇല്ലയിരുന്നെന്കില്‍ എലിയുടെ കാര്യം .... :(