Monday, August 10, 2009

അഞ്ചു കവിതകളുടെ അവസാന അദ്ധ്യായം

കൊരങ്ങന്‍
തേന്‍‌ നോക്കിയലഞ്ഞ
മുടിവഴിയിലൂടെ തിരിച്ചു
പേന്‍ നോക്കിയടങ്ങി
മടങ്ങിവന്നു!

ശ്രദ്ധാലുക്കള്‍
കുമിളയ്ക്കു
വാതില്‍ കൊത്തിയ
സൂചിയെങ്കിലു-
മിക്കുരുന്നിന്റെ
കാതുകുത്തിനതു
പോരുമോ?

മുപ്പത്തിമൂന്നു്‌
ചെരിപ്പിട്ടൊരു
ചരിത്രസന്ധിയില്‍
വാറുപൊട്ടിയൊരു
ചാരിത്രസന്ധി
കയറിച്ചെന്നതുപോലൊരു
ദീര്‍ഘസ്വരാധിക്യ പ്രതിസന്ധി!

സ്വകാര്യം!
കുന്തമൊളിച്ചിരിക്കാന്‍
പോയ കുടത്തിലപ്പോള്‍
ഉന്തുവെള്ളത്തില്‍ വന്നു
നനഞ്ഞൊട്ടിനിന്നൊരു
കുടമുല്ലപ്പൂവു്‌!

'ഉന്ന'മനം
മുയലുകള്‍
വീണവായിച്ചുകൊണ്ടിരിക്കുന്ന
പ്ലാച്ചോടിന്റെ പകലുച്ചിയില്‍
തലയില്‍ മുണ്ടിട്ട ചക്കകള്‍!

8 comments:

Jayesh/ജയേഷ് said...

ishtappettu

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:) ishtaayi,

അരുണ്‍  said...

ചെറുതെങ്കിലും കാര്യത്തില്‍ വമ്പനായുള്ള വരികള്‍

ജ്യോനവന്‍ said...

ജയേഷ്..
വഴിപോക്കന്‍...
അരുണ്‍....
നന്ദി

ഗുപ്തന്‍ said...

ജ്യോനുവിനുമാത്രം വഴങ്ങുന്ന കാഴ്ചയുടെ വ്യാകരണ സൂത്രങ്ങള്‍ :)

Anonymous said...

just by going through this post, you have become my most favorite poet in the language.

Inji Pennu said...

നനഞ്ഞൊട്ടി നിന്നൊരു കുടമുല്ലപ്പൂവ്! :)

ഇനിയും വരാം. നെറയേ സ്നേഹം.

പഞ്ചാരകുട്ടന്‍ -malarvadiclub said...

തിരിച്ചു ഒന്നും പറയാനാകില്ലെന്നു അറിയാം എങ്കിലും വെറുതെ ഞാന്‍ കുറിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ