Tuesday, August 25, 2009

എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!

ശൂലമുനമ്പില്‍ നിന്നു
വാനം നോക്കുന്നോര്‍
കാണുന്ന കാനനം!

***********
ചേനത്തടം‌‌ വച്ച-
ടഞ്ഞിരിക്കും
പെണ്ണിന്‍ മേല്‍‌പ്പടര്‍പ്പ്!

***********
മരത്തണല്‍
കൊത്തിക്കോരിയിട്ടൊരു
മണ്‍‌വെട്ടി
കപ്പിയ ഇലകള്‍!

***********
കോരിത്തരിപ്പിന്റെ
മീന്‍‌ചട്ടിയില്‍
നീറിപ്പടര്‍ന്ന
രണ്ടു പുഴമീനുകള്‍.
(മറിച്ചിട്ടും തിരിച്ചിട്ടും
എണ്ണ കക്കി!)

***********
പൂച്ച
നോക്കിക്കാച്ചിയ പാല്
തിളച്ചുതൂവിയ പൂച്ച്;
ചന്ദ്രക്കല വീണുപോയ
ആകാശം!

***********
കേടായ കോടതി
ഇ'ട'പോയ കോതി!

***********
തുമ്മല്‍ വിഴുങ്ങിയ
സൂര്യന്റെ
ചമ്മല്‍ വിഴുങ്ങിയ
ചന്ദ്രന്‍!

***********
നാടകം കണ്ടു
നാട് അകം പിരിച്ചുകണ്ടു;
അകത്തിവച്ചൊരു 'അ'
കലപിരിഞ്ഞൊരക്ഷരം!

***********
തേനിരിക്കുന്നു
നക്കാന്‍ തുടങ്ങും മുന്‍പേ
തേനായിരിക്കുന്നു.
നാവായതുകൊണ്ടു
ക്ഷമിച്ചേക്കാം,
തുപ്പിക്കളഞ്ഞേക്കാം!

***********
'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

14 comments:

Junaiths said...

!!!!!!!!

ഫസല്‍ ബിനാലി.. said...

തേനിരിക്കുന്നു
നക്കാന്‍ തുടങ്ങും മുന്‍പേ
തേനായിരിക്കുന്നു.
നാവായതുകൊണ്ടു
ക്ഷമിച്ചേക്കാം,
തുപ്പിക്കളഞ്ഞേക്കാം!


ആശംസകള്‍...

ശ്രദ്ധേയന്‍ | shradheyan said...

സമ്മതിച്ചു.!!!!!

വികടശിരോമണി said...

ഞാനവസാനിക്കുമ്പോൾ ഒരു ആശ്ചര്യവും ബാക്കിയുണ്ടാവില്ലെന്നുറപ്പായി:)

Sreejith said...

:)!

ജ്യോനവന്‍ said...

junaith
ഫസല്‍
ശ്രദ്ധേയന്‍
വിശിമണി:)
ശ്രീ ജിത്ത്

നന്ദി

ജ്യോനവന്‍-ഓര്‍മ്മകള്‍ said...

end was so sure to him... but never so soon...

ശ്രദ്ധേയന്‍ | shradheyan said...

ജ്യോനവന്‍.....

എഴുതാന്‍ ഏറെ ബാക്കി വെച്ച് ഒടുവില്‍ നീ പോയി.... നിന്‍റെ വിസ്മയ കവിതകളില്‍ ഞാന്‍ ഒരിക്കലേ കമന്റ് എഴുതിയിട്ടുള്ളൂ... അതും ഒരൊറ്റ വാക്ക്.
അത് ആദ്യത്തേത്‌ ആയിരുന്നില്ല, അവസാനത്തേത് ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍...
കണ്ണീരോടെ... കുടുംബത്തിന്റെ, ബൂലോകത്തിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്നു ആവര്‍ത്തിക്കട്ടെ;

"സമ്മതിച്ചു..!!!!!"

Sabu Kottotty said...

'മരി'ക്കുമെന്നുറപ്പുണ്ട്.
എന്നാലും;
വള്ളി മാറ്റിയിട്ട്
'രമി'ക്കുമെന്നുമാത്രം
ഒരുറപ്പുമില്ല!

"എല്ലാം വെറും ആശ്ചര്യചിഹ്നത്തില്‍ അവസാനിപ്പിക്കുന്നു!"

അറം‌പറ്റിയ വാക്കുകളായിപ്പോയല്ലോ മാഷേ...

നിഷ്കളങ്കന്‍ said...

അറം പറ്റിയതോ? പ്രവചിച്ചത്‌ തന്നെയോ?
കവികള്‍ ത്രികാല ജ്ഞാനികളെന്നല്ലൊ!

വികടശിരോമണി said...

ഞാനവസാനിക്കുമ്പോൾ ഒരാശ്ചര്യവും ബാക്കിയുണ്ടാവില്ലെന്ന എന്റെ ഉറപ്പിനു നേരെ ഒരു ചിരി മാത്രം മടക്കി,എല്ലാ ആശ്ചര്യവും നിന്റെ അവസാനത്തിലേക്കു സ്വരുക്കൂട്ടുകുയായിരുന്നോടാ ഇവിടെ????

ആദിത്യന്‍ said...

ente priyappetta.....nattukaraa.....nammal arinjath nee njangale vittu pirinjathinu seshamayrunnalloo

IndianSatan said...

ആദരാജ്ഞലികള്‍!!!!!!!!

പഞ്ചാരകുട്ടന്‍ -malarvadiclub said...

തിരിച്ചു ഒന്നും പറയാനാകില്ലെന്നു അറിയാം എങ്കിലും വെറുതെ ഞാന്‍ കുറിക്കുന്നു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ